മുല്ലക്കരയുടെ നിയമനത്തിന് വിമർശനങ്ങൾക്കൊടുവിൽ അംഗീകാരം
text_fieldsകൊല്ലം: മുല്ലക്കര രത്നാകരനെ താൽക്കാലിക ജില്ല സെക്രട്ടറിയാക്കാനുള്ള സംസ്ഥാന കൗ ൺസിൽ തീരുമാനത്തിന് സംസ്ഥാന നേതൃത്വത്തിെനതിരെ ഉയർന്ന ശക്തമായ വിമർശനങ്ങൾ ക്കൊടുവിൽ സി.പി.െഎ ജില്ല കൗൺസിലിെൻറ അംഗീകാരം. മുല്ലക്കരക്കെതിരെ നേരിട്ട് വിമർ ശനം ഉണ്ടായില്ലെങ്കിലും രാവിലെ നടന്ന ജില്ല എക്സിക്യൂട്ടിവ് യോഗത്തിൽ സംസ്ഥാന നേത ൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമാണ് അംഗങ്ങൾ നടത്തിയത്.
എന്നാൽ, ഉച്ചക്കുശേഷ ം ചേർന്ന ജില്ല കൗൺസിലിൽ സെക്രട്ടറി നിയമന കാര്യത്തിൽ ചർച്ച ഒഴിവാക്കി നേതൃത്വത്തിെൻറ തീരുമാനം അംഗീകരിക്കുകയായിരുന്നു. അതേസമയം, ജില്ല സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ എൻ. അനിരുദ്ധൻ നടത്തിയ വൈകാരിക പ്രസംഗം ജില്ലയിലെ പാർട്ടിയിൽ നിലനിൽക്കുന്ന വിഭാഗീയതയുടെ നേർചിത്രം വരച്ചുകാട്ടി.
ജില്ലയിലെ പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതിെൻറ പൂർണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനാണെന്ന കുറ്റാരോപണമാണ് ചർച്ചയിൽ പ്രധാനമായും ഉയർന്നത്. കെ. അനിരുദ്ധന് പകരം സിറ്റിങ് എം.എൽ.എ മുല്ലക്കര രത്നാകരനെ ജില്ല സെക്രട്ടറിയായി നിർദേശിക്കാൻ കഴിഞ്ഞദിവസം ചേർന്ന പാർട്ടി സംസ്ഥാന കൗൺസിൽ യോഗമാണ് തീരുമാനിച്ചത്.
ഇക്കാര്യം പരിഗണിക്കുന്നതിനാണ് പാർട്ടി ജില്ല എക്സിക്യൂട്ടിവും കൗൺസിൽ യോഗങ്ങളും ബുധനാഴ്ച ചേർന്നത്. ജില്ലയിലെ പാർട്ടി പ്രവർത്തകരുടെ വികാരം മാനിക്കാതെയാണ് സംസ്ഥാന നേതൃത്വം തീരുമാനമെടുത്തതെന്ന് രാവിലെ ചേർന്ന ജില്ല എക്സിക്യൂട്ടിവ് യോഗത്തിൽ ഒരുവിഭാഗം ചൂണ്ടിക്കാട്ടി.
എം.എൽ.എ ആയതോടെ അക്കാരണം ചൂണ്ടിക്കാട്ടിയാണ് നേരത്തെ ആർ. രാമചന്ദ്രനെ ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി പകരം എൻ. അനിരുദ്ധനെ നിയമിച്ചത്. എന്നാൽ, താൽക്കാലികമായെങ്കിലും സിറ്റിങ് എം.എൽ.എയെ ആണ് സെക്രട്ടറിയുടെ ചുമതല ഇപ്പോൾ ഏൽപിച്ചിരിക്കുന്നത്. ഇതിൽ വൈരുധ്യമുണ്ട്. പുതിയ സെക്രട്ടറിയെ ജനാധിപത്യപരമായി തെരഞ്ഞെടുക്കുമെന്നാണ് നേതൃത്വം അറിയിച്ചിരുന്നതെങ്കിലും പാലിച്ചിെല്ലന്നും അംഗങ്ങൾ വിമർശിച്ചു.
ഒരുവർഷമായിട്ടും ജില്ലയിൽ പാർട്ടിക്ക് അസി. സെക്രട്ടറിയെ തെരഞ്ഞെടുക്കാൻ സാധിച്ചിട്ടില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. താൽക്കാലിക സെക്രട്ടറിയായി നിയമിതനായ മുല്ലക്കര നിഷ്പക്ഷമായി ചുമതല നിർവഹിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ഇപ്പോഴത്തെ േപഴ്സനൽ അസിസ്റ്റൻറിനെ മാറ്റിനിർത്തണമെന്ന് ജില്ല സമ്മേളന കാലയളവിൽതന്നെ മുല്ലക്കരയോട് നിർദേശിച്ചിരുന്നതാണെങ്കിലും നടപ്പായിട്ടില്ല.
അദ്ദേഹത്തെ മാറ്റിനിർത്തി നിഷ്പക്ഷമായി താൽക്കാലിക സെക്രട്ടറിയുടെ ചുമതല നിറേവറ്റണെമന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
ഉച്ചക്കുശേഷം ചേർന്ന ജില്ല കൗൺസിൽ യോഗത്തിൽ സെക്രട്ടറി നിയമനം സംബന്ധിച്ച് ചർച്ചവേണ്ടെന്ന് അധ്യക്ഷത വഹിച്ച ആർ. രാജേന്ദ്രൻ വ്യക്തമാക്കി. തുടർന്ന്, പുതിയ സെക്രട്ടറിയുടെ കാര്യത്തിൽ സംസ്ഥാന എക്സിക്യൂട്ടിവിെൻറ തീരുമാനം അതേപടി അംഗീകരിക്കണമെന്ന നിർദേശം ചർച്ചയില്ലാതെ യോഗം സ്വീകരിക്കുകയായിരുന്നു.