Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅപകട ഭീഷണി ഉയർത്തിയ...

അപകട ഭീഷണി ഉയർത്തിയ ഉണക്കമരം മുറിച്ചുമാറ്റി

text_fields
bookmark_border
അപകട ഭീഷണി ഉയർത്തിയ ഉണക്കമരം മുറിച്ചുമാറ്റി
cancel
കുണ്ടറ: നിരന്തരമായ വാർത്തകൾക്കൊടുവിൽ അധികൃതർ കണ്ണുതുറന്നു. അപകട ഭീഷണി ഉയർത്തിയ ഉണക്കമരം ദേശീയപാതഅധികൃതർ മുറിച്ചുമാറ്റി. കുണ്ടറ പൊലീസ് ക്വാർട്ടേഴ്സിന് മുന്നിൽ ദേശീയപാതയോരത്ത് മരം ഉണങ്ങി അപകട സ്ഥിതിയിലായിട്ട് രണ്ടു വർഷമായി. ഫെബ്രുവരിയിലും മേയിലും കഴിഞ്ഞ വെള്ളിയാഴ്ചയും മരത്തി​െൻറ ഭീഷണിയെക്കുറിച്ച് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ കാറ്റും മഴയും ശക്തമായതോടെ നാട്ടുകാർ ഭീതിയിലായിരുന്നു. നാട്ടുകാർ പലതവണ പരാതിപ്പെട്ടിട്ടും നിരന്തരം വാർത്ത വന്നിട്ടും നടപടിയെടുക്കാൻ അധികൃതർ തയാറായിരുന്നില്ല. കാറ്റിലോ മറ്റോ മറിഞ്ഞാൽ വൻ ദുരന്തം ഉണ്ടാകാമെന്ന ആശങ്കയാണ് മരം മുറിച്ചു മാറ്റിയതോടെ മാറിയത്.
Show Full Article
TAGS:LOCAL NEWS 
Next Story