Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപൂവണിയുന്നത്...

പൂവണിയുന്നത് പെരിങ്ങാലത്തിെൻറ ജന്മനാൾ മുതലുള്ള സ്വപ്നം

text_fields
bookmark_border
പൂവണിയുന്നത് പെരിങ്ങാലത്തിെൻറ ജന്മനാൾ മുതലുള്ള സ്വപ്നം
cancel
കുണ്ടറ: പൊതുമരാമത്ത് മന്ത്രി നിർമാണോദ്ഘാടനം നടത്തിയ കൊന്നയിൽകടവ് പാലം യാഥാർഥ്യമാകുന്നതോടെ പൂവണിയുന്നത് പെരിങ്ങാലം വർഷങ്ങളായി കൊതിക്കുന്ന സ്വപ്നം. കാൽനൂറ്റാണ്ടായി പാലത്തിനായി ജനപ്രതിനിധികൾ നിരന്തര പരിശ്രമത്തിലായിരുന്നു. 26.22 കോടിയിൽനിന്ന് മുപ്പത് കോടിയായി പാലത്തി​െൻറ നിർമാണ തുക ഉയരുമ്പോൾ പെരിങ്ങാലം കടവിൽ ഉയരുന്നത് അതിമനോഹര കാഴ്ചകൂടിയാകുന്ന പാലമാണ്. അഷ്ടമുടിക്കായലും കല്ലടയാറും ചുറ്റപ്പെട്ടുകിടക്കുന്ന പെരിങ്ങാലത്തേക്ക് കരമാർഗം എത്തുന്ന പാലത്തിന് നീളം 175.4 മീറ്ററാണ്. വീതി 7.5 മീറ്ററും. ആറ് സ്പാനുകളിലായി നിർമാണം പൂർത്തിയാകുന്ന പാലത്തിന് ഇരുവശവും ഒരുമീറ്റർ വീതിയിൽ നടപ്പാതയും ഉണ്ടാകും. 32 മീറ്റർ നീളത്തിൽ ബോസ്ട്രിങ് മാതൃകയിൽ ഒരു സ്പാനും 23.9 മീറ്റർ നീളത്തിൽ ആറ് സ്പാനുകളുമുണ്ട്. സൗന്ദര്യവും ഉറപ്പും ഒരുപോലെ സംഗമിക്കുന്ന ബോസ്ട്രിങ് മാതൃക വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കും. 1.5 കിലോമീറ്റർ നീളത്തിലുള്ള അനുബന്ധ റോഡ് സാൻറ് പൈലിങ്, ജിയോ ടെക്സ്ടൈൽസ്, ഗാബിയോൺ സുരക്ഷചുമർ എന്നിവ നിർമിച്ച് ബലപ്പെടുത്തും. ആവശ്യമായ ട്രാഫിക് സിഗ്നലുകളും റോഡ് സുരക്ഷാ അടയാളങ്ങളും ഉണ്ടാകും. കൊന്നയിൽ കടവിൽ പാലനിർമാണത്തിനും അനുബന്ധ റോഡിനുമുള്ള സ്ഥലം പ്രദേശവാസികൾ സൗജന്യമായി നൽകിയതാണ്. പാലംനിർമാണത്തിന് രണ്ട് വർഷത്തെ കാലാവധിയാണ് അനുവദിച്ചിട്ടുള്ളതെങ്കിലും ഒന്നരവർഷത്തിനകം പൂർത്തീകരിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story