Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിളവെടുപ്പിന്...

വിളവെടുപ്പിന് കാലതാമസം; ഓറഞ്ച് കിട്ടാക്കനി

text_fields
bookmark_border
വിളവെടുപ്പിന് കാലതാമസം; ഓറഞ്ച് കിട്ടാക്കനി
cancel
പത്തനാപുരം: വിളവെടുപ്പിന് കാലതാമസം, പഴവിപണിയില്‍നിന്ന് ഓറഞ്ച് താൽക്കാലികമായി അപ്രത്യക്ഷമായിട്ട് ഒന്നര മാസം പിന്നിടുന്നു. കായ്ച്ച് പാകമായ ഓറഞ്ചുകൾ വിളവെടുക്കാൻ ഒരുമാസത്തോളം കാത്തിരിക്കണമെന്നാണ് കച്ചവടക്കാർ പറയുന്നത്. വില കുറവായതിനാൽ വിപണിയിൽ ഏറ്റവുമധികം ആവശ്യക്കാരുള്ളത് ഓറഞ്ചിനായിരുന്നു. നാഗ്പൂര്‍ ഓറഞ്ച് ലഭ്യമാകാത്ത സമയത്ത് പാതി വിളവൊത്ത പച്ചനിറത്തിലുള്ള ഓറഞ്ച് കർണാടകയിലെ കുടകിൽനിന്ന് മുൻവർഷങ്ങളിൽ എത്തിയിരുന്നതാണ്. എന്നാല്‍ കുടകിലും വിളവ് പകുതിയെത്തിയതേ ഉള്ളൂ. കൂടാതെ വിലക്കുറവ് മൂലം നാഗ്പൂര്‍, കുടക് മേഖലകളിലെ കര്‍ഷകര്‍ കൂട്ടത്തോടെ ഓറഞ്ച് കൃഷിയില്‍നിന്ന് പിന്‍വാങ്ങിയതും വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഓറഞ്ചിന് പകരമായി അതേ രൂപസാദ്യശ്യമുള്ള മുസാംബി വിപണിയിൽ സജീവമാെണങ്കിലും ആവശ്യക്കാർ കുറവാണ്.
Show Full Article
TAGS:LOCAL NEWS 
Next Story