Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകാ​ട്ടാ​മ​ല...

കാ​ട്ടാ​മ​ല പാ​റ​ഖ​ന​നം : മൈ​നി​ങ്​ ആ​ൻ​ഡ്​ ജി​യോ​ള​ജി വ​കു​പ്പ് റ​ി​േ​പ്പാ​ർ​ട്ട്​ തേ​ടി

text_fields
bookmark_border
പത്തനാപുരം: കാട്ടാമല പാറഖനനത്തിന് വീണ്ടും അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പട്ടാഴി പഞ്ചായത്തിനോട് റിപ്പോർട്ട് തേടി. അതേസമയം ഖനനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാൻ പഞ്ചായത്ത് കമ്മിറ്റിയിൽ സമ്മർദമുണ്ട്. പൂക്കുന്നിമല കുടിവെള്ളപദ്ധതിക്ക് ദോഷംസംഭവിക്കുന്നതും ചരിത്രശേഷിപ്പുകൾ നിലകൊള്ളുന്നതുമായ കാട്ടാമലയിലെ പാറകൾ പൊട്ടിക്കാനായി വർഷങ്ങൾക്ക് മുമ്പേ സ്വകാര്യവ്യക്തികൾ നീക്കം ആരംഭിച്ചിരുന്നു. പുതിയ സർക്കാറിൽനിന്ന് അനുമതി നേടിയെടുക്കാനുള്ള നടപടികളാണ് നടത്തുന്നതെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. അനുമതിയില്ലാതെ പാറഖനനം നടത്താനായുള്ള നടപടികൾ ആരംഭിച്ചിരുന്നങ്കിലും പ്രദേശവാസികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു. കാട്ടാമല പ്രദേശം ഉൾപ്പെടുന്ന സർക്കാർ ഭൂമി അടക്കം 12 ഏക്കർ 82 സെൻറ് സ്ഥലം നിലവിൽ സ്വകാര്യവ്യക്തിയുടെ കൈയിലാണ്. അനുമതിക്കായി ആദ്യം ഗ്രാമപഞ്ചായത്തിനെ സമീപിച്ചെങ്കിലും കുടിവെള്ളപദ്ധതിയെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് അനുമതി നിഷേധിച്ചു. കാട്ടാമലയിലെ പാറഖനനം പൂക്കുന്നിമല കുടിവെള്ളപദ്ധതിയെ ദോഷകരമായി ബാധിക്കുമോ എന്നറിയാനായി ഹൈകോടതി വിദഗ്ധസംഘത്തെ നിയോഗിച്ച് പഠനം നടത്തുകയും ചെയ്തിരുന്നു. അതിനിടെയാണ് കാട്ടാമല പാറഖനനത്തിന് വീണ്ടും അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പട്ടാഴി പഞ്ചായത്തിനോട് റിപ്പോർട്ട് തേടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story