Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപു​ട​വ ചു​റ്റി ചാ​യം...

പു​ട​വ ചു​റ്റി ചാ​യം പൂ​ശി ച​മ​യ​വി​ള​ക്കേ​ന്തി പു​രു​ഷാം​ഗ​ന​മാ​രെ​ത്തി

text_fields
bookmark_border
ചവറ: ചുണ്ടിൽ ചുവന്ന ചായം പൂശി ആടയാഭരണങ്ങൾ അണിഞ്ഞ് ദേവി കടാക്ഷത്തിനായി പുരുഷാംഗനമാർ എത്തിയ ചമയവിളക്ക് മഹോത്സവം ഭക്തിയുടെ കാഴ്ചയും കൗതുകവും പകർന്നു. ചവറ മേജർ കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിലെ ചമയവിളക്ക് മഹോത്സവമാണ് പുരുഷന്മാർ അംഗനമാരാകുന്ന ആചാര വൈവിധ്യം കൊണ്ട് ശ്രദ്ധേയമായത്. ക്ഷേേത്രാൽപത്തിയുടെ ഐതിഹ്യപ്പെരുമയുള്ള സ്ത്രീവേഷധാരികളുടെ വിളക്കെടുപ്പിന് സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് ആയിരങ്ങളാണ് എത്തുന്നത്. നാരികളെയും തോൽപിക്കുന്ന രീതിയിൽ പുരുഷന്മാരെ അണിയിച്ചൊരുക്കാൻ ചവറ മുതൽ കൊറ്റൻകുളങ്ങര വരെ നിരവധി ചമയപ്പുരകളാണ് ഒരുങ്ങിയിട്ടുള്ളത്. പുലർച്ചയാണ് ചമയവിളക്കെങ്കിലും വൈകീട്ട് മുതലേ അണിഞ്ഞൊരുങ്ങി എത്തുന്ന പുരുഷ സുന്ദരികളെക്കൊണ്ട് ക്ഷേത്രപരിസരം നിറഞ്ഞിരുന്നു. ചമയവിളക്കിനൊപ്പം താലം, കാക്ക വിളക്ക് എന്നിവയേന്തി ക്ഷേത്രം മുതൽ കുഞ്ഞാലുംമൂട് വരെ റോഡിനിരുവശവും കാത്തുനിൽക്കുന്ന പുരുഷാംഗനമാരെ ക്ഷേത്രത്തിൽ നിന്നെത്തുന്ന ദേവി അനുഗ്രഹിക്കുന്നതോടെയാണ് അഭീഷ്ടകാര്യ സിദ്ധിക്കുള്ള മഹോത്സവം പൂർത്തിയാകുന്നത്. കുളങ്ങരഭാഗം, കോട്ടയ്ക്കകം, ചവറ, പുതുക്കാട് കരക്കാരാണ് ഉത്സവത്തിന് നേതൃത്വം നൽകുന്നത്. ചമയവിളക്ക് മഹോത്സവം ഇന്ന് സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story