Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകു​ണ്ട​റ​യി​ൽ...

കു​ണ്ട​റ​യി​ൽ കു​മ​ര​കം മാതൃകയിൽ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കും

text_fields
bookmark_border
കൊല്ലം: ഉത്തരവാദിത്ത ടൂറിസം നടപ്പാക്കി ശ്രദ്ധനേടിയ കുമരകം മാതൃകയിൽ കുണ്ടറയിലെ കായൽ സാമിപ്യമുള്ള 21 വാർഡിൽ പ്രത്യേക പദ്ധതി നടപ്പാക്കാൻ പ്രാരംഭ രേഖ തയാറായി. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കുണ്ടറ മണ്ഡലത്തിെൻറ വികസനത്തിന് ആരംഭിച്ച ‘ഇടം’ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. മേഖലയുടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനൊപ്പം തദ്ദേശീയരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന സംരംഭങ്ങളും തൊഴിലവസരങ്ങളും നിർമിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഹോം സ്റ്റേ, സർവിസ് വില്ല തുടങ്ങിയ സംരംഭങ്ങൾ പദ്ധതിരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാൽ, മുട്ട, മത്സ്യം, പച്ചക്കറി, നാളികേരം, കരകൗശല ഉൽപന്നങ്ങൾ, വാഴയില, പേപ്പർ ബാഗ് തുടങ്ങിയവ പ്രാദേശികമായി ഉൽപാദിപ്പിച്ച് വിറ്റഴിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പരമ്പരാഗത തൊഴിലുകൾ പരിചയപ്പെടുത്തുന്ന വില്ലേജ് ലൈഫ് ടൂറിസം പാക്കേജുകളിലൂടെ കൂടുതൽ ആളുകളെ ഇവിടേക്ക് ആകർഷിക്കാനാകും. മുഖ്യ ടൂറിസം ആകർഷണ കേന്ദ്രമായി ഇതിനോടകം മാറിക്കഴിഞ്ഞ മൺേറാതുരുത്തിനൊപ്പം പേരയം, പെരിനാട് തുടങ്ങിയ സ്ഥലങ്ങളിൽക്കൂടി കായൽ ടൂറിസം വ്യാപിപ്പിക്കാനാണ് ശ്രമം. ഇതിന് ടൂറിസം പാക്കേജിങ് കമ്പനികൾ, ട്രാവൽ പ്ലാനർമാർ മറ്റ് ടൂറിസം സംരംഭകർ എന്നിവരുടെ യോഗം വിളിച്ചുചേർക്കുമെന്ന് കലക്ടറേറ്റിൽ ചേർന്ന പദ്ധതി ഏകോപന യോഗത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ഉത്തരവാദിത്ത ടൂറിസം സംബന്ധിച്ച വിപുലമായ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ മന്ത്രി ടൂറിസം ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി. അഷ്ടമുടി മാസ്റ്റർ പ്ലാനിെൻറ ഘടകങ്ങൾകൂടി സംയോജിപ്പിച്ചാകണം പദ്ധതിയെന്ന് മന്ത്രി നിർദേശിച്ചു. മണ്ഡലത്തിലെ പരമാവധി സ്ത്രീകളെയും കുടുംബശ്രീയുടെ പരിധിയിൽ കൊണ്ടുവരും. ജലസംരക്ഷണം, മാലിന്യസംസ്കരണം എന്നിവക്ക് കുടുംബശ്രീ പ്രാധാന്യം നൽകണം. വ്യവസായ കേന്ദ്രത്തിെൻറ നേതൃത്വത്തിൽ യുവസംരംഭകർക്ക് വ്യവസായ യൂനിറ്റുകൾ ആരംഭിക്കാൻ പരിശീലനവും കുണ്ടറ കേന്ദ്രീകരിച്ച് തുടങ്ങും. ആരോഗ്യ വകുപ്പിെൻറ നേതൃത്വത്തിൽ വ്യക്തിഗത ഹെൽത്ത് െപ്രാഫൈലിങ് ചെയ്യാനുള്ള നടപടികളും സ്വീകരിക്കും. 32 വകുപ്പിൽനിന്ന് മണ്ഡലത്തിൽ ചെയ്യാൻ കഴിയുന്ന വികസനക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ലഭ്യമാക്കാൻ യോഗം തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story