Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightടാ​ർ​ ഇ​ള​കി...

ടാ​ർ​ ഇ​ള​കി മെ​റ്റ​ലു​ക​ൾ ചി​ത​റി ക​റ​വൂ​ർ ചാ​ലി​യ​ക്ക​ര മാ​മ്പ​ഴ​ത്ത​റ റോ​ഡ്

text_fields
bookmark_border
പത്തനാപുരം: യാത്രക്കാരുടെ നടുവൊടിച്ച് കറവൂർ ചാലിയക്കര മാമ്പഴത്തറ റോഡ്. ഇരുചക്രവാഹനങ്ങൾ പോലും കടന്നുപോകാൻ കഴിയാത്ത തരത്തിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ. പാതയിൽ അപകടങ്ങൾ നിത്യസംഭവമായിട്ടുണ്ട്. കെ.എസ്.ആർ.ടി.സി അടക്കമുള്ള യാത്രവാഹനങ്ങൾ സർവിസ് നടത്തുന്ന പാതയാണിത്. റോഡിെൻറ തകർച്ച കാരണം സമാന്തര സർവിസുകൾ വരെ നിർത്തലാക്കി. ടാർ ഇളകിമാറി മെറ്റലുകൾ ചിതറിക്കിടക്കുകയാണ്. മഴയായാൽ ഇരുചക്രവാഹനയാത്രികർ ഇവിടെ അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്. മലയോര മേഖലയിലൂടെ കടന്നുപോകുന്ന റോഡിനെ വിദ്യാർഥികളും ഉദ്യോഗസ്ഥരുമടക്കം നിരവധി ആളുകളാണ് ആശ്രയിക്കുന്നത്. മാമ്പഴത്തറ, ചാലിയക്കര എന്നിവിടങ്ങളിൽനിന്ന് പുനലൂർ നഗരസഭ, പിറവന്തൂർ, പത്തനാപുരം, തെന്മല പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കെത്താനായി ജനങ്ങൾ കൂടുതലും ആശ്രയിക്കുന്നത് ഈ പാതയെയാണ്. ഓടകൾ നിർമിക്കാതെയുള്ള റോഡ് നിർമാണമാണ് പാതയുടെ തകർച്ചക്ക് കാരണം. മഴക്കാലത്തും മറ്റും വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ല. ഇതിനാൽ റോഡിൽ വെള്ളം കെട്ടിക്കിടന്ന് റോഡ് തകരുന്നതിന് കാരണമാകുന്നു. വേനൽമഴ ശക്തമായതോടെ പല ഭാഗങ്ങളിലും ചെളിയും നിറഞ്ഞുകഴിഞ്ഞു. പാതയുടെ തകർച്ചയെപ്പറ്റി പല തവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടായിെല്ലന്ന് സമീപവാസികൾ പറയുന്നു. പാത നവീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story