Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅ​മി​ത...

അ​മി​ത ലോ​ഡു​മാ​യെ​ത്തു​ന്ന ലോ​റി​ക​ൾ റോ​ഡു​ക​ൾ​ക്കും പാ​ല​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​

text_fields
bookmark_border
പത്തനാപുരം: സുരക്ഷമാനദണ്ഡങ്ങൾ പാലിക്കാതെ ലോഡുമായി എത്തുന്ന ടിപ്പറുകളും ടോറസുകളും കാലപ്പഴക്കം നേരിടുന്ന പാലങ്ങൾക്കും പാതകൾക്കും അപകടഭീഷണിയാകുന്നു. പത്തനാപുരത്തെയും സമീപ പ്രദേശങ്ങളിലെയും പാറക്വാറികൾ അടച്ചിട്ടതോടെ കോന്നി ഭാഗത്തുനിന്നാണ് ഈ പ്രദേശങ്ങളിലേക്ക് പാറയും പാറ ഉൽപന്നങ്ങളും എത്തുന്നത്. ഇരട്ടി ഭാരം വഹിച്ചു കൊണ്ടാണ് ടോറസ് ലോറികൾ പാലങ്ങളിലൂടെ കടന്നുപോകുന്നത്. പത്തനാപുരം^കുന്നിക്കോട് പാതയിലെ പിടവൂർ പാലത്തിന് 50 വർഷത്തിലേറെ പഴക്കമുണ്ട്. ഒരേസമയം നാലും അഞ്ചും ടിപ്പറുകളാണ് പാലത്തിലൂടെ കടന്നുപോകുന്നത്. സ്കൂൾ സമയങ്ങളിലടക്കം നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ടിപ്പറുകളുടെ മരണപ്പാച്ചിൽ. ഇതിനെതിരെ ഒരു നടപടിയും ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടിെല്ലന്ന് നാട്ടുകാർ പറയുന്നു. പൊതുമരാമത്ത് വകുപ്പ് വേണ്ട നടപടി എടുക്കാത്തതിനാൽ അമിത ഭാരം കയറ്റി വരുന്ന വാഹനങ്ങളെ നിയന്ത്രിക്കാനും സാധിക്കുന്നില്ല. കൊട്ടാരക്കര , കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സഥലങ്ങളിലേക്കും കോന്നിയിൽ നിന്നുമാണ് പാറ എത്തിക്കുന്നത്. അമിതവേഗത്തിൽ ചീറിപ്പായുന്ന ലോറികൾ അപകടങ്ങൾ വരുത്തിെവക്കുന്നതും പതിവാണ്. പാലത്തിലൂടെ ഭാരം കയറ്റിവരുന്ന ടിപ്പർ ലോറികളെ നിയന്ത്രിക്കാൻ പാലത്തിൽ സൂചന ബോർഡുകൾ സ്ഥാപിക്കണമെന്നും പൊതുമരാമത്ത് അധികൃതർ പരിശോധിച്ച് പാലത്തിെൻറ സുരക്ഷ ഉറപ്പുവരുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ക്വാറികളിൽ നിന്നുള്ള അമിതലോഡുമായി എത്തുന്ന ടിപ്പറുകൾ കേരള കോൺഗ്രസ് (ബി) പത്തനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലുംകടവിൽ തടഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story