Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറോ​ഡ് ഇ​ടി​ഞ്ഞ്​...

റോ​ഡ് ഇ​ടി​ഞ്ഞ്​ കാ​ടു​മൂ​ടി: ച​ന്ദ​ന​ക്കാ​വ് സ്​​കൂ​ളി​നു​മു​ന്നി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു

text_fields
bookmark_border
കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ-അ​ഞ്ച​ൽ പാ​ത​യി​ൽ ച​ന്ദ​ന​ക്കാ​വ് സ്​​കൂ​ളി​ന്​ സ​മീ​പം ക​ലു​ങ്കി​നോ​ട് ചേ​ർ​ന്ന റോ​ഡ് ഇ​ടി​ഞ്ഞ്​ കാ​ടു​മൂ​ടി​യ​ത്​ അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്നു. മ​ഴ​ക്കാ​ല​മെ​ത്തി​യ​തോ​ടെ റോ​ഡു​വ​ക്കു​ക​ളി​ൽ കാ​ടും പ​ട​ലും പ​ട​ർ​ന്ന​തോ​ടെ​യാ​ണ്​ റോ​ഡി​നോ​ട് ചേ​ർ​ന്ന കു​ഴി​ക​ളെ അ​പ​ക​ട​മാ​ക്കു​ന്ന​ത്. ഏ​റെ​നാ​ൾ മു​മ്പ് ടെ​ല​ഫോ​ൺ കേ​ബി​ളു​ക​ൾ സ്​​ഥാ​പി​ക്കു​ന്ന​തി​ന്​ റോ​ഡു​വ​ക്കു​ക​ൾ മീ​റ്റ​റോ​ളം ആ​ഴ​ത്തി​ൽ കു​ഴി​ച്ച് മ​ണ്ണി​ട്ട് മൂ​ടി​യി​രു​ന്നു. ച​ന്ദ​ന​ക്കാ​വ് സ്വ​കാ​ര്യ സ്​​കൂ​ളി​ന്​ സ​മീ​പ​ത്താ​യു​ള്ള ക​ലു​ങ്കി​നോ​ട് ചേ​ർ​ന്ന് റോ​ഡു​വ​ക്കി​ലെ കേ​ബി​ൾ കു​ഴി​യി​ലെ മ​ണ്ണ് വേ​ന​ൽ മ​ഴ​യി​ൽ ഒ​ലി​ച്ചു​പോ​യി ആ​ഴ​ത്തി​ൽ കു​ഴി രൂ​പ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​ർ​ഷ​കാ​ല​മെ​ത്തി​യ​തോ​ടെ സ​മീ​പ​ത്തു​നി​ന്ന്​ ചെ​ടി​ക​ളും പു​ല്ലും പ​ട​ർ​ന്നു കു​ഴി തി​രി​ച്ച​റി​യാ​ത്ത വി​ധം മൂ​ടി. മ​ഴ​യ​ത്തും രാ​ത്രി കാ​ല​ങ്ങ​ളി​ലും എ​തി​രെ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ശം ന​ൽ​കു​ന്ന​വ​ർ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തി​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. എ​തി​രെ വാ​ഹ​ന​മെ​ത്തു​മ്പോ​ൾ വീ​തി കു​റ​ഞ്ഞ ക​ലു​ങ്കി​നു സ​മീ​പം വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി വ​ശം ന​ൽ​കി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. നേ​ര​ത്തെ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ളി​മ​ണ്ണു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ പെ​ട്ടി​രു​ന്നു.
Show Full Article
TAGS:LOCAL NEWS 
Next Story