Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആ​യൂ​ർ ടൗ​ണി​ലെ...

ആ​യൂ​ർ ടൗ​ണി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​മാ​വു​ന്നു

text_fields
bookmark_border
ആ​യൂ​ർ: എം.​സി റോ​ഡി​ൽ ആ​യൂ​ർ പാ​ല​ത്തി​നു​സ​മീ​പം ക​ലു​ങ്ക്​ നി​ർ​മാ​ണം തു​ട​ങ്ങി. ഇ​തോ​ടെ ആ​യൂ​ർ ടൗ​ണി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. എം.​സി റോ​ഡി​ന് കു​റു​കെ ഇ​ത്തി​ക്ക​ര​യാ​റി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള ക​ലു​ങ്കി​ലെ സ്ലാ​ബു​ക​ൾ ഒ​ടി​ഞ്ഞ് അ​ട​ഞ്ഞ​താ​യി​രു​ന്നു റോ​ഡി​ൽ ജ​ലം ഉ​യ​രാ​ൻ കാ​ര​ണം. ക​ലു​ങ്ക്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഓ​ട​യി​ൽ​നി​ന്ന്​ ജ​ലം ഒ​ഴു​കി മാ​റും. ആ​യൂ​ർ ടൗ​ണി​ലെ വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​ന് അ​ഞ്ച​ൽ റോ​ഡി​ലെ ക​ലു​ങ്ക്​​പു​ന​ർ​നി​ർ​മി​ക്കു​ക​യും ഓ​ട​ക​ൾ ന​വീ​ക​രി​ക്കു​ക​യും ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ടൗ​ൺ കേ​ന്ദ്രീ​ക​രി​ച്ച് റോ​ഡി​ൽ സി​മ​ൻ​റ് ടൈ​ൽ പാ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ഇ​വ​യൊ​ന്നും ഫ​ലം ക​ണ്ടി​രു​ന്നി​ല്ല. കെ.​എ​സ്.​ടി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന വി​വി​ധ ന​വീ​ക​ര​ണ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ പ​ഴി കേ​ൾ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ച​ട​യ​മം​ഗ​ലം റോ​ഡി​ൽ പെേ​ട്രാ​ൾ പ​മ്പ് മു​ത​ൽ പാ​ലം വ​രെ​ ഓ​ട​ക​ൾ ഇ​നി​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. ഇ​വി​ടെ കാ​ടു​ക​യ​റി വെ​ള്ളം ഒ​ഴു​ക്ക് ത​ട​സ്സ​പ്പെ​ട്ടു. ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​മാ​ണ് ടൗ​ണി​ൽ റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ന്ന​ത്. മ​ഴ​യെ തു​ട​ർ​ന്ന് ഓ​ട​യി​ലെ മ​ലി​ന​ജ​ലം റോ​ഡി​ലൂ​ടെ പ​ര​ന്നൊ​ഴു​കു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം.
Show Full Article
TAGS:LOCAL NEWS 
Next Story