Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right...

അ​മ്പ​ലം​കു​ന്ന്-​റോ​ഡു​വി​ള റോ​ഡ് ത​ക​ർ​ന്നു

text_fields
bookmark_border
ഓ​യൂ​ർ: അ​മ്പ​ലം​കു​ന്ന്--​ചെ​ങ്കൂ​ർ-​റോ​ഡു​വി​ള റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് നാ​ളേ​റെ​യാ​യി. അ​ഞ്ച് കി​ലോ​മീ​റ്റ​റു​ള്ള പി.​ഡ​ബ്ല്യു.​ഡി റോ​ഡ് കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​പോ​ലും ദു​സ്സ​ഹ​മാ​യ അ​വ​സ്​​ഥ​യി​ലാ​ണ്. ആ​യൂ​ർ- ഓ​യൂ​ർ--​ഇ​ത്തി​ക്ക​ര റോ​ഡി​നെ​യും ആ​യൂ​ർ- പൂ​യ​പ്പ​ള്ളി- ക​ണ്ണ​ന​ല്ലൂ​ർ റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന ലി​ങ്ക്​ റോ​ഡാ​ണി​ത്. നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡ് കൂ​ടി​യാ​ണി​ത്. ദി​നേ​ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന റോ​ഡി​െൻറ ദു​ര​വ​സ്ഥ​യെ​ക്കു​റി​ച്ച്​ പ​രാ​തി​ക​ളേ​റെ​യു​ണ്ടെ​ങ്കി​ലും പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. ഓ​ട്ടോ, ടാ​ക്സി അ​ട​ക്കം ഈ ​ഭാ​ഗ​ത്തേ​ക്ക്​ സ​ർ​വി​സി​ന് വ​രാ​റി​ല്ലെ​ന്ന്​ പ​രാ​തി​യു​ണ്ട്. അ​മ്പ​ലം​കു​ന്ന്- ആ​ക്ക​ൽ -പെ​ര​പ്പ​യം റോ​ഡി​ന് സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി 10 കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ച​ട​യ​മം​ഗ​ലം എം.​എ​ൽ.​എ മു​ല്ല​ക്ക​ര ര​ത്നാ​ക​ര​​െൻറ ആ​സ്​​തി​വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന്​ 40ല​ക്ഷ​വും റോ​ഡി​െൻറ വി​ക​സ​ന​ത്തി​ന് അ​നു​വ​ദി​ച്ചി​രു​ന്നു. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ മെ​ല്ലെ​പ്പോ​ക്കാ​ണ്​​ റോ​ഡി​െൻറ ദുഃ​സ്​​ഥി​തി തു​ട​രു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story