Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനഗരത്തിലെ...

നഗരത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും –മേയര്‍

text_fields
bookmark_border
കൊല്ലം: നഗരസഭാ പ്രദേശത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും വിട്ടുവീഴ്ച ഉണ്ടാകില്ളെന്നും മേയര്‍ വി. രാജേന്ദ്രബാബു കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വ്യക്തമാക്കി. കടപ്പാക്കട, കലക്ടറേറ്റ് പരിസരം, ജില്ല ആശുപത്രി പരിസരം എന്നിവിടങ്ങളിലെയെല്ലാം കൈയേറ്റം അടിയന്തരമായി ഒഴിപ്പിക്കും. അനധികൃതമായി ബങ്കുകള്‍ സ്ഥാപിച്ചിട്ട് മറ്റ് തൊഴില്‍ ചെയ്യുന്നവരും ബങ്കുകള്‍ വാടകക്ക് നല്‍കുന്നവരുമുണ്ട്. തൃക്കടവൂര്‍ മേഖലയില്‍ നിര്‍ത്തിവെച്ച ഒഴിപ്പിക്കല്‍ ഉടന്‍ പുനരാരംഭിക്കും. റെയില്‍വേസ്റ്റേഷന് മുന്നിലുള്ള അനധികൃത കടകള്‍ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. തൃക്കടവൂര്‍ സോണല്‍ മേഖലയിലെ യു.ഡി.എഫ് കൗണ്‍സിലര്‍മാരായ എം.എസ്. ഗോപകുമാര്‍, പ്രശാന്ത് എന്നിവരാണ് ഒഴിപ്പിക്കല്‍ പ്രശ്നം കൗണ്‍സിലില്‍ ഉയര്‍ത്തിയത്. ഡിവിഷന്‍ കൗണ്‍സിലര്‍മാര്‍ അറിയാതെയാണ് തൃക്കടവൂരില്‍ ഒഴിപ്പിക്കല്‍ നടത്തിയതെന്നായിരുന്നു ഗോപകുമാറിന്‍െറ ആരോപണം. പൊളിച്ചുമാറ്റല്‍ പൂര്‍ത്തിയാക്കിയില്ളെങ്കില്‍ പൊളിച്ചവ പുന$സ്ഥാപിക്കുമെന്ന് പ്രശാന്ത് ഭീഷണിമുഴക്കി. കൈയേറ്റങ്ങള്‍ കര്‍ശനമായി ഒഴിപ്പിക്കണമെന്ന് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.ആര്‍. സന്തോഷ്കുമാര്‍ ആവശ്യപ്പെട്ടു. കൈയേറ്റം വ്യാപകമായതിനെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചതെന്ന് നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷന്‍ വി.എസ്. പ്രിയദര്‍ശന്‍ വ്യക്തമാക്കി. സ്റ്റിയറിങ് കമ്മിറ്റിയും സ്റ്റാന്‍ഡിങ് കമ്മിറ്റിയും ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിരുന്നു. തേവള്ളി, ഹൈസ്കൂള്‍ ജങ്ഷന്‍, തൃക്കടവൂര്‍ ഭാഗങ്ങളിലും കലക്ടറേറ്റിന് ചുറ്റുമുള്ള കൈയേറ്റങ്ങളും ഇതിനകം ഒഴിപ്പിച്ചു. തൃക്കടവൂര്‍ മേഖലയില്‍ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കും. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ സമ്പന്നരുടേതെന്നോ പാവപ്പെട്ടവരുടേതെന്നോ ഉള്ള വ്യത്യാസമില്ളെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. കൈയേറ്റം ഒഴിപ്പിക്കുന്ന കാര്യത്തില്‍ പക്ഷഭേദമില്ളെന്ന് ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസും വ്യക്തമാക്കി. അയത്തില്‍-മേവറം ബൈപാസില്‍ തെരുവുവിളക്കുകള്‍ കത്താത്തത് അപകടങ്ങള്‍ക്കും തെരുവുനായ്ശല്യത്തിനും കാരണമാകുന്നതായി പാലത്തറ ഡിവിഷന്‍ കൗണ്‍സിലര്‍ എസ്.ആര്‍. ബിന്ദു ചൂണ്ടിക്കാട്ടി. വരള്‍ച്ച രൂക്ഷമായതുമൂലം കുടിവെള്ളം കിട്ടാതെ നഗരവാസികള്‍ വലയുന്നതായി താമരക്കുളം ഡിവിഷന്‍ കൗണ്‍സിലര്‍ എ.കെ. ഹഫീസ് പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി നഗരസഭയില്‍ ജനുവരി ഒന്നിന് ആരംഭിക്കുമെന്ന് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എസ്. ഗീതാകുമാരി അറിയിച്ചു. സ്വകാര്യബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കണമെന്ന് അറുനൂറ്റിമംഗലം ഡിവിഷന്‍ കൗണ്‍സിലര്‍ എസ്. പ്രസന്നന്‍ ആവശ്യപ്പെട്ടു. കടപ്പാക്കടയില്‍ ബസ്ബേയില്‍ നിര്‍ത്താതെ സിഗ്നല്‍ ലൈറ്റിന് സമീപം ബസ് നിര്‍ത്തി നടുറോഡില്‍ യാത്രക്കാരെ ഇറക്കുന്നതും തോന്നിയിടത്ത് നിര്‍ത്തുന്നതും പതിവാണെന്ന് അംഗം ചൂണ്ടിക്കാട്ടി. ചിന്നക്കട ട്രാഫിക് റൗണ്ടിലും ഇതുതന്നെയാണ് സ്ഥിതി. ട്രാഫിക് ഉപദേശകസമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മേയര്‍ ഉറപ്പുനല്‍കി. കടപ്പാക്കടയിലെ ഹൈമാസ്റ്റ് ലൈറ്റിന്‍െറ തകരാര്‍ പരിഹരിക്കുമെന്ന് മരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ചിന്ത എല്‍. സജിത്ത് പറഞ്ഞു. നഗരസഭയുടെ ഒ.ഡി.എഫ് പ്രഖ്യാപനം 15 ഓടെ ഉണ്ടാകുമെന്ന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ എസ്. ജയന്‍ അറിയിച്ചു. ഹരിതകേരളം പദ്ധതിയെക്കുറിച്ച് ആലോചിക്കാനായി രണ്ടിന് ആലോചനയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും ജയന്‍ അറിയിച്ചു. നവകേരള മിഷന്‍ പദ്ധതി വിജയകരമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എം.എ. സത്താര്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story