Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജനകീയ സമരസമിതിക്കാര്‍...

ജനകീയ സമരസമിതിക്കാര്‍ തുനിഞ്ഞിറങ്ങി; പഴയ കൊല്ലം-ചെങ്കോട്ട റോഡ് സഞ്ചാരയോഗ്യമായി

text_fields
bookmark_border
കൊട്ടാരക്കര: പഴയ കൊല്ലം-ചെങ്കോട്ട റോഡ് സംയുക്ത ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ സഞ്ചാരയോഗ്യമാക്കി. നഗരസഭാ ചെയര്‍പേഴ്സണ്‍ ഗീത സുധാകരന്‍ ഒൗദ്യേഗിക വാഹനം ഓടിച്ച് റോഡിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചു. ഈ റോഡിനായി വര്‍ഷങ്ങളായി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സംയുക്ത സമരസമിതിയും നിയമപോരാട്ടത്തിലായിരുന്നു. കെട്ടിടാവശിഷ്ടങ്ങളും മണ്ണും ഉപയോഗിച്ച് കാറും ഓട്ടോറിക്ഷയും മിനി ലോറിയും അടക്കമുള്ള ചെറുകിട വാഹനങ്ങള്‍ സുഗമമായി കടന്നുപോകുന്ന തരത്തിലാണ് റോഡ് പുനര്‍നിര്‍മിച്ചത്. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഈ റോഡ് ഉപകാരപ്രദമാകും. ഇതുവഴി 700 മീറ്റര്‍ സഞ്ചരിച്ചാല്‍ പുലമണ്‍ ട്രാഫിക് ചുറ്റാതെ എന്‍.എച്ചില്‍ എത്താം. പുനലൂരില്‍നിന്നും കൊല്ലത്തുനിന്നുമുള്ള വാഹനയാത്രക്കാര്‍ക്കും പ്രയോജനപ്രദമാകും. ഈ റോഡ് പൂര്‍ണമായും സഞ്ചാരയോഗ്യമായാല്‍ ടൗണിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമുണ്ടാകും. എം.സി റോഡില്‍നിന്ന് കോട്ടപ്പുറം ഭാഗത്തേക്ക് റോഡ് ആരംഭിക്കുന്നിടത്ത് സ്വകാര്യ വ്യക്തി റോഡ് കൈയേറി കടമുറി നിര്‍മിച്ചതിനെതിരെയാണ് പ്രക്ഷോഭവും നിയമപോരാട്ടവും നടക്കുന്നത്. കേസുകള്‍ ഇപ്പോഴും വിവിധ കോടതികളില്‍ നടന്നുവരുകയാണ്. സമീപത്തെ സ്ഥലമുടമയും ഈ റോഡിന്‍െറ കുറച്ചു ഭാഗം കൈയേറിയെങ്കിലും സംയുക്ത സമരസമിതിയുടെ ഇടപെടല്‍ മൂലം കെട്ടിട ഉടമതന്നെ ഈ ഭാഗം പൊളിച്ചു മാറ്റി. നഗരസഭാ വൈസ്ചെയര്‍മാന്‍ എ. ഷാജു, എസ്.ആര്‍. രമേശ്, ജോസ് ചെമ്പറ്റയില്‍, കുഞ്ഞുമോന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കല്യാണി സന്തോഷ്, ഷിജു പടിഞ്ഞാറ്റിന്‍കര, വി. ഫിലിപ്, കോശി കെ.ജോണ്‍, ജ്യോതി മറിയം, കൃഷ്ണന്‍കുട്ടിനായര്‍, ബിജു കോട്ടപ്പുറം, ബിജു പുലമണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story