Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right30 വ​ർ​ഷ​ത്തെ...

30 വ​ർ​ഷ​ത്തെ അ​ധ്യാ​പ​ന ജീ​വി​ത​ത്തി​ൽ​നി​ന്ന് സ​ര​സ​മ്മ ടീ​ച്ച​ർ പ​ടി​യി​റ​ങ്ങി

text_fields
bookmark_border
കുന്നിക്കോട്: കുരുന്നുകൾക്കൊപ്പം 30 വർഷം ജീവിച്ച സരസമ്മ ടീച്ചർ പടിയിറങ്ങി. നിറകണ്ണുകളോടെ കുട്ടികളും. തലവൂർ പഞ്ചായത്തിലെ നെടുവന്നൂർ കുന്നേൽ 123 നമ്പർ അംഗൻവാടിയെ ഗുരുശിഷ്യ ബന്ധത്തിെൻറ ആഴവും പരപ്പും പകർന്ന് നൽകിയ ഗുരുകുലമായാണ് നാട്ടുകാർ കാണുന്നത്. ഇതിെൻറ നെടുംതൂണായിരുന്ന സരസമ്മയെ വിതുമ്പലോടെയാണ് നാട്ടുകാരും കുരുന്നുകളും യാത്രയാക്കിയത്. 34 വർഷം മുമ്പ് സർക്കാറിൽനിന്ന് ഒരു സഹായവും ഇല്ലാതിരുന്ന കാലത്താണ് നെടുവന്നൂർ ശ്രീജാമന്ദിരത്തിൽ സരസമ്മ (68) സ്വന്തം സ്ഥലത്ത് അംഗൻവാടി ആരംഭിക്കുന്നത്. നൂറുകണക്കിന് കുരുന്നുകൾക്ക് അറിവിെൻറ ആദ്യക്ഷരങ്ങൾ പകർന്നു നൽകാൻ ആ അധ്യാപികക്ക് സാധിച്ചു. അംഗൻവാടിയിൽ നടന്ന യാത്രയയപ്പ് ചടങ്ങ് വാർഡ് മെംബർ ഷീനാ മുരളി ഉദ്ഘാടനം ചെയ്തു. കൺവീനർ അനിത സജി, കണ്ണൻ, ശ്യാമള, എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story