Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅ​വ​ശേ​ഷി​ക്കു​ന്ന​ത്​ ...

അ​വ​ശേ​ഷി​ക്കു​ന്ന​ത്​ 80 എ​ണ്ണം മാ​ത്രം: ജി​ല്ല​യി​ൽ പൂ​ട്ടി​യ​ത്​ 94 മ​ദ്യ​ശാ​ല​ക​ൾ

text_fields
bookmark_border
കൊല്ലം: ദേശീയ, സംസ്ഥാന പാതയോരെത്ത മദ്യശാലകൾ പൂട്ടണമെന്ന സുപ്രീം കോടതിവിധിയെ തുടർന്ന് ബിയർ പാർലറുകളും കള്ളുഷാപ്പുകളും അടക്കം ജില്ലയിൽ പൂട്ടിയത് 94 മദ്യശാലകൾ. പൂട്ടിയവയിൽ പഞ്ചനക്ഷത്ര ഹോട്ടലായ റാവിസിലെ ബാറും ഉൾപ്പെടുന്നു. നിലവിൽ പ്രവർത്തിക്കുന്നത് 80 എണ്ണം മാത്രം. പൂട്ടിയ ബിവറേജസ് ഒൗട്ട്െലറ്റുകൾ ഗ്രാമങ്ങളിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ എല്ലായിടത്തും പ്രതിഷേധം ഉയരുന്നുണ്ട്. കോടതി ഉത്തരവിനെ തുടർന്ന് 15 ബിവറേജസ് ഒൗട്ട്െലറ്റുകളാണ് പൂട്ടിയത്. അവശേഷിക്കുന്ന 17 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. ബിയർ പാർലറുകൾ 55 എണ്ണം പൂട്ടി. 12 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. കള്ളുഷാപ്പുകൾ 21 എണ്ണം പൂട്ടി. 50 ഒാളം എണ്ണം പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂൾ ജംഗഷന് സമീപം പ്രവർത്തിച്ചിരുന്ന രാമവർമ ക്ലബിലെ ബാറും പൂട്ടി. ജില്ലയിൽ ബാർ ലൈസൻസുള്ള ഏക ക്ലബായിരുന്നു രാമവർമ. ജില്ലയിലെ രണ്ട് മിലിട്ടറി കാൻറീനുകളും പൂട്ടി. തേവള്ളിയിലെയും ചന്ദനത്തോപ്പിലെയും കാൻറീനുകളാണ് പൂട്ടിയത്. ഡീസൻറ്മുക്കിലുള്ള സൗപർണിക ബിയർ പാർലർ ഇൗ വർഷം ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ ഇതുവരെ നൽകിയിട്ടിെല്ലന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണർ കെ. സുരേഷ്ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു. റാവിസും പൂട്ടിയതോടെ ജില്ലയിൽ പ്രവർത്തിക്കുന്നത് ഒരു ബാർ മാത്രമാണ്. ബീച്ചിന് സമീപമുള്ള ബീച്ച് ഒാർക്കിഡിലാണ് ബാറുള്ളത്. പൂട്ടിയവയിൽ കള്ളുഷാപ്പുകളുടെ എണ്ണമാണ് കുറവ്. കള്ളുഷാപ്പുകൾ മിക്കവയും ഗ്രാമങ്ങളിലും ഉൾപ്രദേശങ്ങളിലുമായതാണ് കാരണം. ബിവറേജസ് ഒൗട്ട്െലറ്റുകൾക്ക് കൂട്ടത്തോടെ പൂട്ടുവീണതോടെ തുറന്നിരിക്കുന്നവയിൽ മദ്യം വാങ്ങാൻ വൻ തിരക്കാണ് അനുഭവെപ്പടുന്നുണ്ട്. ചവറയിൽ ഒരു കിലോമീറ്ററിലേറെയാണ് ക്യൂ നീണ്ടത്. ആളെ നിയന്ത്രിക്കാൻ പൊലീസിന് ഇടപെടേണ്ടിവന്നു. വൻ ആൾതിരക്കായതോടെ നാട്ടുകാർ സംഘടിച്ച് മദ്യശാല പൂട്ടണമെന്ന് ആവശ്യവുമായി എത്തി. കള്ളുഷാപ്പുകളും ബിയർ പാർലറുകളും മാറ്റിസ്ഥാപിക്കൽ വൻ കീറാമുട്ടിയായി തുടരുകയാണ്. കടയ്ക്കലിൽ ബിവറേജ് ഒൗട്ട്ലെറ്റ് തുറക്കുന്നതിനെതിരായ നാട്ടുകാരുടെ രാപ്പകൽ സമരം തുടരുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story