Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅ​റി​യി​പ്പ്...

അ​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ കാ​ടു​മൂ​ടി​യ നി​ല​യി​ൽ

text_fields
bookmark_border
കുന്നിക്കോട്: കൊല്ലം-തിരുമംഗലം ദേശീയപാതയോരത്തെ ക്രാഷ് ബാരിയറുകളും അറിയിപ്പ് ബോർഡുകളും കാടുമൂടി. ദേശീയപാതയിൽ കുന്നിക്കോട് മുതൽ ചേത്തടി വരെയുള്ള ഭാഗത്താണ് ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചിരിക്കുന്നത്. ബോർഡുകൾ കാണാനാവാത്ത രീതിയിൽ പാഴ്ചെടികൾ വളർന്നുനിൽക്കുകയാണ്. നിരന്തരം അപകടങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് കഴിഞ്ഞവർഷം പൊതുമരാമത്ത് വകുപ്പ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചത്. ചേത്തടി മുതൽ കുന്നിക്കോട് പച്ചില വളവുവരെയുള്ള ഭാഗം പാതയിൽ ഇറക്കമാണ്. രാത്രികാലങ്ങളിൽ വലിയ ചരക്കുവാഹനങ്ങൾ അപകടത്തിൽപെടുന്നത് നിത്യസംഭവമായിരുന്നു. എന്നാൽ, അതിനെക്കാളും വലിയ അപകടസ്ഥിതിയിലാണ് ഇപ്പോൾ പാതയോരങ്ങൾ. വളവുകൾക്ക് സമീപം റോഡിലേക്ക് കാട് വളർന്നിറങ്ങിയ നിലയിലാണ്. മുമ്പ് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് പാതയോരങ്ങളിലെ കാട് നീക്കം ചെയ്തിരുന്നത്. കളനാശിനികൾ തളിച്ച് മഴക്കുമുമ്പ് കാടുകൾ നശിപ്പിക്കുന്ന പതിവുമുണ്ടായിരുന്നു. എന്നാൽ, ഇത്തവണ അതൊന്നും നടന്നില്ല. ദിശാസൂചനബോർഡുകൾപോലും കാടുകാരണം മറഞ്ഞനിലയിലുമാണ്. തകർന്നുകിടക്കുന്ന ഭാഗങ്ങൾപോലും നന്നാക്കാത്ത അധികൃതർ കാട് നീക്കാനും തയാറായിട്ടില്ല. ആയിരക്കണക്കിന് വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന ഈ ഭാഗത്തുകൂടിയുള്ള യാത്ര അപകടരഹിതമാക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story