Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightക​ല​ക്ട​റു​ടെ...

ക​ല​ക്ട​റു​ടെ ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി; ല​ഭി​ച്ച​ത് 16,505 അ​പേ​ക്ഷ

text_fields
bookmark_border
കൊല്ലം: കലക്ടറുടെ ജനസമ്പർക്ക പരിപാടി സമാശ്വാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്തു. വിവിധ വകുപ്പുകളിൽ ലഭിച്ച അപേക്ഷകളിൽ സ്വീകരിച്ച നടപടികൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു. ജില്ലയിൽ ആകെ ലഭിച്ച 16,505 അപേക്ഷകളിൽ 7570 എണ്ണം റവന്യൂവകുപ്പുമായി ബന്ധപ്പെട്ടവയാണെന്ന് അധ്യക്ഷത വഹിച്ച കലക്ടർ ടി. മിത്ര പറഞ്ഞു. എല്ലാ ഓഫിസുകളിലും ലഭിച്ച അപേക്ഷകളിൽ നടപടി പൂർത്തിയാക്കിയവയുടെയും അല്ലാത്തവയുടെയും വിശദാംശങ്ങളടങ്ങുന്ന റിപ്പോർട്ട് ജില്ലതല ഓഫിസർമാരും തഹസിൽദാർമാരും സമർപ്പിക്കണമെന്ന് കലക്ടർ നിർദേശിച്ചു. കുടിശ്ശിക അപേക്ഷകളിൽ അടിയന്തരമായി തീർപ്പുകൽപ്പിച്ച് വിവരം നൽകണം. തഹസിൽദാർമാർ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകളിന്മേലുള്ള തുടർനടപടികളുടെ ഇനംതിരിച്ചുള്ള വിവരം നിശ്ചിത സമയപരിധിക്കുളിൽ കലക്ടറേറ്റിൽ സമർപ്പിക്കണം. സി.എം.ഡി.ആർ.എഫ് അപേക്ഷകളിൽ ബാക്കിയുള്ളവ പരിശോധിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകണം. സി.എം.ഡി.ആർ.എഫിലെ പുതിയ അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കണമെന്നും കലക്ടർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story