Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവനമേഖലയില്‍...

വനമേഖലയില്‍ വാറ്റുകാര്‍ വിലസുന്നു

text_fields
bookmark_border
കടയ്ക്കല്‍: വനമേഖലയില്‍ വ്യാജവാറ്റുകാരുടെ കേന്ദ്രം പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടും പരിശോധന നടത്താതെ എക്സൈസ്, പൊലീസ് സംഘങ്ങള്‍. ശങ്കിലി വനമേഖലയിലാണ് വ്യാജവാറ്റ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഉള്‍വനത്തിലെ വാറ്റ് കേന്ദ്രത്തില്‍നിന്ന് ഒരാഴ്ചയോളം പഴക്കം ചെന്ന മൃതദേഹം കണ്ടത്തെിയിരുന്നു. കുളത്തൂപ്പുഴ റേഞ്ചിന് കീഴിലുള്ള മരുതിത്തടം, മാങ്കോട്ട് കാല മേഖലയിലെ വാറ്റ് കേന്ദ്രത്തില്‍നിന്ന് മടത്തറ, ശിവന്‍ മുക്ക്, ബ്ളോക് നമ്പര്‍ 170ല്‍ ഗോപാലന്‍െറ മകന്‍ തുളസി (38) യുടെ മൃതദേഹമാണ് കണ്ടത്തെിയത്. വാറ്റുകാരുടെ സഹായിയായാണ് തുളസിയത്തെിയതെന്നാണ് പൊലീസിന്‍െറ നിഗമനം. പാലോട് സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. മേഖലയില്‍ ബുധനാഴ്ച പരിശോധന നടത്തിയെങ്കിലും കോടയോ വാറ്റുപകരണങ്ങളോ കണ്ടത്തൊനായില്ളെന്നാണ് പാലോട് പൊലീസ് പറയുന്നത്. ഈ കേന്ദ്രത്തില്‍ വര്‍ഷങ്ങളായി വ്യാജ വാറ്റ് നടക്കുന്നതായും പറയപ്പെടുന്നു. ഇതിന് തൊട്ടടുത്ത മേഖലകളിലും വാറ്റ് കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ മാത്രമേ വനമേഖലയില്‍ എക്സൈസ്, പൊലീസ് സംഘങ്ങളുടെ പരിശോധനയുണ്ടാകൂ. അതിനാല്‍ വാറ്റ് സംഘങ്ങള്‍ സജീവമാണ്. ഓണക്കാലത്ത് വാറ്റ് നടക്കുമെന്ന് വിവരം ലഭിച്ചിട്ടും കാര്യമായ പരിശോധന നടത്തിയില്ല. തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയില്‍ വേങ്കൊല്ലയില്‍ നിന്നാണ് ശങ്കലിയിലേക്കുള്ള വനപാത തിരിയുന്നത്. പോട്ടോമാവ് ആദിവാസി ഊരിലും ശാസ്താംനട ചതുപ്പിലുമാണ് ജനവാസമുള്ളത്. ശങ്കലി വഴി പൊന്മുടി വരെ റോഡ് നീളുമെങ്കിലും ഇതുവഴി സഞ്ചാരം കുറവാണ്. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാത തകര്‍ന്ന നിലയിലാണ്. ട്രക്കിങ് സംഘങ്ങളാണ് കൂടുതലും ഇതുവഴി പോകുന്നത്. മൃഗങ്ങള്‍ വിഹാരം നടത്തുന്ന മേഖലകളാണ് ഇപ്പോള്‍ വാറ്റുകാരുടെ കേന്ദ്രമായിരിക്കുന്നത്. വേങ്കൊല്ലയില്‍ വനം വകുപ്പിന്‍െറ ചെക്പോസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതുവഴിയാണ് ചാരായമടക്കം കടത്തുന്നത്. വനമേഖലയില്‍ റെയ്ഡ് കാര്യക്ഷമമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story