Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബൈപാസിലെ വണ്‍വേ...

ബൈപാസിലെ വണ്‍വേ ബോര്‍ഡില്‍ മാത്രം; പരവൂരില്‍ ഗതാഗതം തോന്നുംപടി

text_fields
bookmark_border
പരവൂര്‍: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ഒല്ലാല്‍ ബൈപാസില്‍ വണ്‍വേ സമ്പ്രദായം നിലവില്‍വരുത്തിയെങ്കിലും ആരും വകവെക്കുന്നില്ല. ഇതുമൂലം ബൈപാസില്‍ ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല. ഇത് മൂലം യാത്രക്കാര്‍ തമ്മില്‍ തര്‍ക്കം പതിവാണ്. ട്രാഫിക് അഡൈ്വസറി കമ്മിറ്റിയുടെ തീരുമാനപ്രകാരം പരവൂര്‍ നഗരത്തില്‍ സെപ്റ്റംബര്‍ ഒന്നുമുതലാണ് ഗതാഗത പരിഷ്കരണം ഏര്‍പ്പെടുത്തിയത്. മേല്‍പാലത്തിന് സമീപത്തെ റോഡിന് പുറമെ എസ്.എന്‍.വി സമാജം ഓഡിറ്റോറിയത്തിന് വടക്കുവശത്തുള്ള റോഡുകൂടി പ്രയോജനപ്പെടുത്തിയാണ് വണ്‍വേ ഏര്‍പ്പെടുത്തിയത്. പാരിപ്പള്ളി, കലയ്ക്കോട്, ഊന്നിന്‍മൂട് ഭാഗങ്ങളിലേക്ക് പോവുകയും വരികയും ചെയ്യുന്ന ബസുകള്‍ മാര്‍ക്കറ്റ് റോഡിലൂടത്തെന്നെ പോകേണ്ടതാണ്. ഒല്ലാല്‍ റെയില്‍വേ ഗേറ്റ് അടഞ്ഞുകിടക്കുന്ന സമയങ്ങളില്‍ പാരിപ്പള്ളി, കലയ്ക്കോട്, ഊന്നിന്‍മൂട് ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ ചാത്തന്നൂര്‍ റോഡിലെ എസ്.എന്‍.വി സമാജം ഓഡിറ്റോറിയത്തിനു വടക്കുവശത്തെ റോഡിലൂടെ ഒല്ലാല്‍ റോഡിലത്തെി പാരിപ്പള്ളി റോഡില്‍ പ്രവേശിക്കേണ്ടതാണ്. ഈ ഭാഗങ്ങളില്‍നിന്ന് പരവൂരിലേക്ക് വരുന്ന വാഹനങ്ങള്‍ ഒല്ലാല്‍ ബൈപാസ് വഴി ചാത്തന്നൂര്‍ റോഡില്‍ പ്രവേശിച്ച് ടൗണിലത്തെണം. രണ്ടുറോഡുകളുടെ ഇരുഭാഗത്തും വണ്‍വേ സൂചിപ്പിക്കുന്ന സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിച്ചുണ്ട്. എന്നാല്‍, സ്വകാര്യ ബസുകളുള്‍പ്പെടെ ഈ നിയന്ത്രണം പാലിക്കുന്നില്ല. പല സ്വകാര്യ ബസുകളും മാര്‍ക്കറ്റ് റോഡ് ഉപേക്ഷിച്ച് എസ്.എന്‍.വി സമാജം ഓഡിറ്റോറിയത്തിന് വടക്കുവശത്തെ റോഡിലൂടെയാണ് പാരിപ്പള്ളി ഭാഗത്തേക്ക് പോകുന്നത്. ഇതുമൂലം മാര്‍ക്കറ്റിന് കിഴക്കുഭാഗത്തെ ബസ്സ്റ്റോപ്പില്‍ കാത്തുനില്‍ക്കുന്നവര്‍ പലപ്പോഴും ബസ് കിട്ടാതെ വലയുന്നു. പാരിപ്പള്ളിക്ക് പുറമെ ഊന്നിന്‍മൂട്, പൂതക്കുളം, കലയ്ക്കോട്, നല്ളേറ്റില്‍ ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാരും വലയുകയാണ്. രാവിലെ ഒമ്പതിനും വൈകീട്ട് അഞ്ചിനും ഇടയില്‍ ടൗണില്‍ ചരക്കുവാഹനങ്ങളില്‍നിന്ന് ചരക്കിറക്കുന്നത് വിലക്കിയിട്ടുണ്ട്. എന്നാല്‍, ഇവ പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താന്‍ നഗരസഭയോ പൊലീസോ തയാറാകുന്നില്ല.
Show Full Article
TAGS:LOCAL NEWS 
Next Story