Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅനധികൃത ധാതു ഖനനവും...

അനധികൃത ധാതു ഖനനവും കടത്തും: സ്പെഷല്‍ സ്ക്വാഡുകള്‍ രൂപവത്കരിച്ചു

text_fields
bookmark_border
കൊല്ലം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അനധികൃത ധാതുഖനനവും കടത്തും തടയുന്നതിനായി റവന്യൂ ഡിവിഷനല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ജില്ലാതല സ്ക്വാഡ് രൂപവത്കരിച്ചു. ആര്‍.ഡി.ഒ വി. രാജചന്ദ്രന്‍െറ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുകയും അനധികൃതമായി ഖനനം നടത്തിയ എക്സ്കവേറ്ററും വാഹനങ്ങളും പിടികൂടുകയും ചെയ്തു. ഇവ എഴുകോണ്‍, ഈസ്റ്റ് കല്ലട പൊലീസ് സ്റ്റേഷനുകളില്‍ ഏല്‍പിച്ചു. ഓണക്കാലത്ത് അനധികൃത ധാതുഖനനം, കടത്ത്, നിലംനികത്തല്‍/കുന്നിടിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ സ്പെഷല്‍ സ്ക്വാഡുകള്‍ രൂപവത്കരിച്ചു. എല്ലാ താലൂക്കുകളിലും സ്ക്വാഡുകള്‍ രൂപവത്കരിക്കുന്നതിന് തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. അനധികൃത ധാതു ഖനനം, കടത്ത്, നിലം നികത്തല്‍, കുന്നിടിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ 9447163461(ആര്‍.ഡി.ഒ), 9447194116 (കൊല്ലം തഹസില്‍ദാര്‍), 9447184623 (കൊട്ടാരക്കര തഹസില്‍ദാര്‍), 9447191605 (പത്തനാപുരം തഹസില്‍ദാര്‍), 8547618457 (പുനലൂര്‍ തഹസില്‍ദാര്‍), 9447170345 (കുന്നത്തൂര്‍ തഹസില്‍ദാര്‍), 9447080223 (കരുനാഗപ്പള്ളി തഹസില്‍ദാര്‍) എന്നീ നമ്പറുകളില്‍ അറിയിക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story