Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപൊരിവെയിലിലും ക്യൂ...

പൊരിവെയിലിലും ക്യൂ നീണ്ടു; രണ്ടായിരത്തിന് ഡിമാന്‍ഡ് കുറവ്

text_fields
bookmark_border
കൊല്ലം: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ വ്യാഴാഴ്ച ബാങ്കുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. അതിരാവിലെ മുതല്‍ ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ടനിര രൂപപ്പെട്ടു. ആയിരത്തിന്‍െറയും അഞ്ഞൂറിന്‍െറയും നോട്ടുകള്‍ മാറ്റി വാങ്ങാനും കൈവശമുള്ള പണം ബാങ്കില്‍ നിക്ഷേപിക്കാനുമാണ് ആളുകള്‍ എത്തിയത്. രണ്ടായിരം രൂപയുടെ നോട്ടുകള്‍ ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും എത്തിയിരുന്നെങ്കിലും ആവശ്യക്കാര്‍ വളരെ കുറവായിരുന്നു. നൂറിന്‍െറയും അതില്‍ താഴെയുമുള്ള ചില്ലറ നോട്ടുകള്‍ വാങ്ങാനായിരുന്നു ഏറെ പേരും തിക്കിത്തിരക്കിയത്. രണ്ടായിരം രൂപ വാങ്ങിയാലും അതുപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയാല്‍ ബാക്കി തുകക്കുള്ള ചില്ലറ കിട്ടില്ളെന്നതാണ് രണ്ടായിരത്തിന് ഡിമാന്‍ഡ് കുറയാന്‍ കാരണം. പുതിയ നോട്ടായതിനാല്‍ കൗതുകത്തിന് ചിലര്‍ രണ്ടായിരത്തിന്‍േറത് വാങ്ങുകമാത്രമാണുണ്ടായത്. നോട്ടുകള്‍ മാറാനത്തെിയവരെക്കാള്‍ കൈവശമുള്ള പണം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനത്തെിയവരുടെ നീണ്ട നിരയായിരുന്നു കുടുതല്‍. ബാങ്കുകളില്‍ ആളുകളെ ഉള്‍ക്കൊള്ളാനാകാതെ നിര പുറത്തേക്കും നീണ്ടു. പലയിടത്തും പൊരിയുന്ന വെയിലത്താണ് ആളുകള്‍ പണമടയ്ക്കാനും മാറി വാങ്ങാനുമായി കാത്തുനിന്നത്. പല ബാങ്കുകളിലും ആളുകളെ നിയന്ത്രിക്കാന്‍ ഏറെ പാടുപെടേണ്ടിവന്നു. പലയിടത്തും പൊലീസ് സഹായവും തേടി. പണം മാറിയെടുക്കാനും നിക്ഷേപിക്കാനും ബാങ്കുകളില്‍ പ്രത്യേക കൗണ്ടറുകളും സജ്ജമാക്കിയിരുന്നു. വീട്ടമ്മമാര്‍ മുതല്‍ വയോധികര്‍ വരെ രാവിലെതന്നെ ബാങ്കുകള്‍ക്ക് മുന്നിലെ നീണ്ട ക്യൂവില്‍ ഇടം പിടിച്ചിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളും ബാങ്കുകളില്‍ പണം വാങ്ങാനും നിക്ഷേപിക്കാനും എത്തി. പല ബാങ്കുകളിലും നൂറിന്‍െറ നോട്ടുകള്‍ രാവിലെയോടെ തന്നെ കൊടുത്തുതീര്‍ന്നിരുന്നു. പിന്നീട് എത്തിയവര്‍ക്ക് കൊടുക്കാന്‍ കഴിയാതിരുന്നത് പലയിടത്തും വാക്കേറ്റത്തിന് കാരണമായി. രണ്ടായിരത്തിന്‍െറ പുതിയ നോട്ടുകളാണ് വ്യാഴാഴ്ച നല്‍കിയത്. അഞ്ഞൂറിന്‍െറ പുതിയ നോട്ടിന്‍െറ വിതരണം വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും. ശനി, ഞായര്‍ ദിവസങ്ങളിലും ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. വ്യാഴാഴ്ച ഉച്ചയോടെയാണ് ചില ബാങ്കുകളില്‍ പുതിയ രണ്ടായിരത്തിന്‍െറ നോട്ട് എത്തിയത്. നോട്ടുകള്‍ മടക്കിനല്‍കാന്‍ പോസ്റ്റ് ഓഫിസുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടു. ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസില്‍ നോട്ട് മാറ്റിയെടുക്കാന്‍ എത്തിയവരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. നോട്ട് വാങ്ങാനത്തെിയവരുടെ ക്യൂ പോസ്റ്റ് ഓഫിസ് വളപ്പും കഴിഞ്ഞ് റോഡിലേക്ക് നീണ്ടു.
Show Full Article
TAGS:LOCAL NEWS 
Next Story