Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുന്നിക്കോട്ടുകാര്‍...

കുന്നിക്കോട്ടുകാര്‍ ചോദിക്കുന്നു, ഇവിടെ പൊലീസില്ളേ?

text_fields
bookmark_border
കുന്നിക്കോട്: പ്രദേശത്ത് സാമൂഹികവിരുദ്ധ ആക്രമണം തുടര്‍ക്കഥയാവുമ്പോള്‍ ജനം ഭീതിയില്‍. ആറുമാസത്തിനിടെ വിവിധഭാഗങ്ങളില്‍ നിരവധി വാഹനങ്ങള്‍ സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചിട്ടും ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല. പ്രതികളെ കണ്ടത്തൊന്‍ പൊലീസിന് കഴിയാത്തതില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. വീടുകളുടെ മുന്നില്‍ പാര്‍ക്ക് ചെയ്ത എട്ട് വാഹനങ്ങളാണ് ചുരുങ്ങിയ നാളുകള്‍ക്കിടയില്‍ പ്രദേശത്ത് തീവെച്ച് നശിപ്പിച്ചത്. കുന്നിക്കോട് വിളക്കുടി പഞ്ചായത്ത് ഓഫിസ് ജങ്ഷനില്‍ ചരുവിളവീട്ടില്‍ സാബു, ബാബുഭവനില്‍ സജി തോമസ്, തേക്കുംമുകള്‍ ഭാഗത്ത് മണിമന്ദിരത്തില്‍ മണിയന്‍ ആചാരി, ബാബു, ഉണ്ണി, തലവൂര്‍ അമ്പലത്തിന്‍നിരപ്പ് പുതുമനയില്‍ ജുബിന്‍ ഭവനില്‍ രാജുജോര്‍ജ് എന്നിവരുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. ഇതില്‍ അധികവും ഓട്ടോകളും ഇരുചക്രവാഹനങ്ങളും ജീപ്പുകളുമാണ്. രാത്രിയിലത്തെുന്ന സംഘം പെട്രോളും മണ്ണെണ്ണയും ഉപയോഗിച്ച് വാഹനങ്ങള്‍ നശിപ്പിക്കുകയാണ്. പല സ്ഥലങ്ങളിലും തലനാരിഴക്കാണ് വന്‍ തീപിടിത്തം ഒഴിവാകുന്നത്. കേസെടുത്ത ശേഷം ഫോറന്‍സിക് വിഭാഗം അടക്കം സ്ഥലത്തത്തെി പരിശോധന നടത്തി റിപ്പോര്‍ട്ട് തയാറാക്കും. എന്നാല്‍, തുടര്‍നടപടികളോ അന്വേഷണങ്ങളോ ഉണ്ടാകുന്നില്ളെന്ന് നാട്ടുകാര്‍ പറയുന്നു. നിര്‍ധനകുടുംബങ്ങളുടെ വരുമാന മാര്‍ഗമാണ് വാഹനങ്ങള്‍ നശിക്കുന്നതോടെ ഇല്ലാതാകുന്നത്. പുലര്‍ച്ചെ പ്രദേശത്ത് അപരിചിതരായ ആളുകളെ കാണുന്നതായി സമീപവാസികള്‍ പൊലീസില്‍ മൊഴി നല്‍കാറുമുണ്ട്. വിളക്കുടി, മേലില, വെട്ടിക്കവല, തലവൂര്‍, പട്ടാഴി പഞ്ചായത്തുകളായി വ്യാപിച്ചുകിടക്കുന്നതാണ് കുന്നിക്കോട് സ്റ്റേഷന്‍െറ പരിധി. എന്നാല്‍, ഇതില്‍ പകുതി ഭാഗത്ത് പോലും രാത്രി പൊലീസ് പട്രോളിങ് നടക്കാറില്ല.
Show Full Article
TAGS:LOCAL NEWS 
Next Story