Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightശൗചാലയം...

ശൗചാലയം അടച്ചുപൂട്ടിയത് വിനോദസഞ്ചാരികളെ വലക്കുന്നു

text_fields
bookmark_border
പുനലൂര്‍: തെന്മല ഇക്കോ ടൂറിസം മേഖലയിലെ ശൗചാലയം നിര്‍ത്തലാക്കിയത് വിനോദസഞ്ചാരികളെ ബുദ്ധിമുട്ടിക്കുന്നു. ദിവസവും ഇവിടെയത്തെുന്ന ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ക്ക് പ്രാഥമികസൗകര്യത്തിന് നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഇക്കോ ടൂറിസം ഓഫിസിന് സമീപം പാതയോരത്ത് ഒരുവര്‍ഷം മുമ്പാണ് പുതിയ സൗകര്യം ഒരുക്കിയത്. ഇക്കോ ടൂറിസം കാല്‍ലക്ഷത്തോളം രൂപ ചെലവിട്ടാണ് മൂന്ന് കടമുറികളും നാല് ശൗചാലയങ്ങളും നിര്‍മിച്ചത്. ഇവിടുത്തെ ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റിയാണ് ഈ കെട്ടിടം ലേലത്തിലെടുത്തത്. ശൗചാലയം ഉപയോഗിക്കാന്‍ ആളുകളില്‍നിന്ന് നിശ്ചിതതുക ഇടാക്കിയിരുന്നു. എന്നാല്‍, ലേലത്തുക ഉയര്‍ന്നതിനാല്‍ കുറച്ച് ദിവസം കെട്ടിടം പ്രവര്‍ത്തിപ്പിച്ചെങ്കിലും ലേലം കൊണ്ടവര്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ശൗചാലയം ഉപയോഗിക്കുന്നതും തടസ്സപ്പെട്ടു. ഇപ്പോള്‍ സഞ്ചാരികളായത്തെുന്ന സ്ത്രീകളടക്കമുള്ളവര്‍ കാടിനെ ആശ്രയിക്കേണ്ടിവരുന്നു. പുതിയ ലേലക്കാരെ കണ്ടത്തെി ശൗചാലയം തുറന്നുകൊടുക്കാന്‍ ഇക്കോ ടൂറിസം അധികൃതരും തയാറായിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story