Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവാഹന പരിശോധന...

വാഹന പരിശോധന പേരിനുമാത്രം; കൊട്ടിയത്ത് അപകടങ്ങള്‍ പെരുകുന്നു

text_fields
bookmark_border
കൊട്ടിയം: ദേശീയപാതയിലെ വാഹന പരിശോധന പേരിനുമാത്രമായതോടെ കൊട്ടിയത്ത് അപകടങ്ങളും അപകടമരണങ്ങളും പതിവായി. അപകടം സംഭവിക്കുമ്പോള്‍ സ്ഥലത്തത്തെുന്ന പൊലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പ്രഖ്യാപനങ്ങള്‍ നടത്താറുണ്ടെങ്കിലും അതെല്ലാം ജലരേഖയാവുകയാണ് പതിവ്. മേയ് മൂന്നിന് രാവിലെ ആറരക്ക് കൊട്ടിയം ജങ്ഷനിലെ പെട്രോള്‍ പമ്പിനു സമീപം നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചറിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ മരിച്ചിരുന്നു. സംഭവത്തില്‍ ¥്രെഡവര്‍ക്കെതിരെ മന$പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തതല്ലാതെ മറ്റ് നടപടികളൊന്നും ഉണ്ടായില്ല. സംഭവം അറിഞ്ഞത്തെിയ ഉദ്യോഗസ്ഥര്‍ അപകടങ്ങള്‍ കുറക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച രാവിലെ കൊട്ടിയം ഇ.എസ്.ഐ ജങ്ഷനില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തിലും കെ.എസ്.ആര്‍.ടി.സി ബസാണ് ബൈക്കുമായി കൂട്ടിമുട്ടിയത്. കൊട്ടിയം ജങ്ഷനില്‍ ഡ്യൂട്ടിക്കായി കൊല്ലം പൊലീസ് കണ്‍ട്രോള്‍ റൂമില്‍നിന്ന് നിയമിച്ചിട്ടുള്ള പൊലീസ് വാഹനം പലപ്പോഴും കൊട്ടിയത്തെ സര്‍ക്കാര്‍വക വിദേശമദ്യ വില്‍പനശാലയില്‍ മദ്യം വാങ്ങാന്‍ നില്‍ക്കുന്നവരുടെ ക്യൂവിനു സമീപം കിടക്കാറാണ് പതിവ്. ഒരു അഡീഷനല്‍ എസ്.ഐയും പൊലീസുകാരും കണ്‍ട്രോള്‍ റൂമിന്‍െറ വാഹനത്തിലുണ്ടാകുമെങ്കിലും നിയമലംഘനങ്ങള്‍ കണ്ടാല്‍ നടപടി എടുക്കാറില്ളെന്ന ആക്ഷേപം ശക്തമാണ്. ദേശീയപാതയില്‍ കൊട്ടിയത്തിന്‍െറ പല ഭാഗങ്ങളിലും കരമണ്ണ് റോഡില്‍ ഒലിച്ചിറങ്ങി കിടക്കുകയാണ്. ഇരുചക്രവാഹനങ്ങള്‍ ഇതില്‍ തെന്നിവീണ് അപകടങ്ങള്‍ ഉണ്ടാകുക പതിവായിട്ടും മണ്ണ് നീക്കം ചെയ്യാന്‍ നടപടി ഉണ്ടായിട്ടില്ല. കെ.എസ് ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ വാഹനങ്ങളുടെ ഓവര്‍ ടേക്കിങ്ങും അമിതവേഗവും തടയാന്‍ പരിശോധന കര്‍ശനമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ദേശീയപാതയില്‍ അപകടസാധ്യത കൂടിയ മേഖലകള്‍ കണ്ടത്തെി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story