Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതണല്‍മരം...

തണല്‍മരം വെട്ടിനശിപ്പിച്ചു

text_fields
bookmark_border
ഇരവിപുരം: ദേശീയപാതയോരത്തെ ബസ്സ്റ്റോപ്പിനടുത്ത് ഓട്ടോ സ്റ്റാന്‍ഡില്‍ നിന്ന തണല്‍മരം ലോക പരിസ്ഥിതിദിനത്തില്‍ സാമൂഹികവിരുദ്ധ സംഘം വെട്ടിനശിപ്പിച്ചു. ദേശീയപാതയില്‍ വെണ്ടര്‍മുക്ക് ജങ്ഷനില്‍ നിന്നിരുന്ന വലിയ മരവും രണ്ട് ചെറിയ മരങ്ങളും ഉള്‍പ്പെടെയാണ് നശിപ്പിക്കപ്പെട്ടത്. രണ്ടാംതവണയാണ് ഇവിടെ ഇത്തരം സംഭവമുണ്ടാകുന്നത്. ഞായറാഴ്ച പുലര്‍ച്ചെയാണ് മരം മുറിച്ചനിലയില്‍ കണ്ടത്. ബദാം ഇനത്തില്‍പെട്ട തണല്‍ മരമാണിത്. ജങ്ഷനിലെ ഓട്ടോ തൊഴിലാളികളാണ് മരം നട്ടത്. മരം വെട്ടിമാറ്റിയ വരെ പിടികൂടണമെന്ന ആവശ്യവുമായി നിരവധി പേര്‍ രംഗത്തത്തെിയിട്ടുണ്ട്. കൊല്ലം: എ.കെ.എസ്.ടി.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിസ്ഥിതിദിനാചരണം മുന്‍ ഡെപ്യൂട്ടി മേയര്‍ ജി. ലാലു ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ചിന്താ സജിത്ത് മുഖ്യപ്രഭാഷണം നടത്തി. എ.കെ.എസ്.ടി.യു സംസ്ഥാനപ്രസിഡന്‍റ് ബി. വിജയമ്മ, ജില്ലാപ്രസിഡന്‍റ് കെ.എസ്. ഷിജുകുമാര്‍, ജില്ലാസെക്രട്ടറി കുളക്കട വിജയകുമാര്‍, അധ്യാപക സര്‍വിസ് സംഘടനാ സമരസമിതി ചെയര്‍മാന്‍ ബി. രാധാകൃഷ്ണപിള്ള, പരിസ്ഥിതി ദിനാഘോഷ കണ്‍വീനര്‍ എന്‍. ഗോപാലകൃഷ്ണന്‍, പി. സജീവ്, എന്‍. ബിനു, എം.കെ സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story