Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightചിന്നക്കട ക്ളോക്ക്...

ചിന്നക്കട ക്ളോക്ക് ടവര്‍ ബസ് ടെര്‍മിനല്‍: അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു

text_fields
bookmark_border
കൊല്ലം: ചിന്നക്കട ക്ളോക്ക് ടവര്‍ ബസ് ടെര്‍മിനല്‍ നിര്‍മാണത്തിന്‍െറ ഭാഗമായി അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു. ഞായറാഴ്ച രാവിലെ 11ന് മേയര്‍ വി. രാജേന്ദ്രബാബുവിന്‍െറ നേതൃത്വത്തിലായിരുന്നു കൈയേറ്റവും കച്ചവടവും ഓട്ടോ പാര്‍ക്കിങ്ങും ഒഴിപ്പിച്ചത്. ചിന്നക്കടയിലെ നഗരസഭാ ഷോപ്പിങ് കോംപ്ളക്സിന് മുന്നിലാണ് വൈ-ഫൈ ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങളോടെ പുതിയ ബസ് ടെര്‍മിനല്‍ നിര്‍മിക്കുന്നത്. നിര്‍മാണത്തിന് ഭൂമി നിരപ്പാക്കുന്നതിന്‍െറ ഭാഗമായാണ് മേയര്‍, നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷന്‍ എം.എം. സത്താര്‍, ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ എം.കെ. ബിജു എന്നിവര്‍ സ്ഥലത്തത്തെിയത്. പൊലീസിന്‍െറ സഹായത്തോടെയാണ് അനധികൃത കച്ചവടങ്ങളും കൈയേറ്റങ്ങളും ഒഴിപ്പിച്ചത്. നഗരസഭാ ഷോപ്പിങ് കോംപ്ളക്സിന് മുന്നിലെ കൊടിമരങ്ങളും ബോര്‍ഡുകളും നീക്കി. ഓട്ടോസ്റ്റാന്‍ഡ് താല്‍ക്കാലികമായി മാറ്റി. ക്ളോക്ക് ടവറിന് മുന്നില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ കച്ചവടം പൊലീസിനെ ഉപയോഗിച്ച് നീക്കം ചെയ്തു. ഞായറാഴ്ചകളില്‍ പാര്‍ക്കിങ് സ്ഥലങ്ങള്‍ കൈയേറിയാണ് പഴകിയ വസ്ത്രങ്ങള്‍ കച്ചവടം ചെയ്യുന്നത്. ഇതിന്‍െറ മറവില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വില്‍പന ഉണ്ടെന്ന് നേരത്തേ പരാതി ഉയര്‍ന്നിരുന്നു. രാവിലെ പൂര്‍ണമായി നീക്കം ചെയ്ത കച്ചവടം ഉച്ചയോടെ നേരിയ തോതില്‍ തുടങ്ങി. നഗരത്തിന് ഓണസമ്മാനമായി ബസ് ടെര്‍മിനല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കാലതാമസം ഒഴിവാക്കാന്‍ കോര്‍പറേഷന്‍െറ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നിര്‍മാണം. 35 ലക്ഷം ചെലവ് കണക്കാക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഒരേ സമയം ആറ് ബസുകള്‍ക്ക് ടെര്‍മിനലില്‍ പ്രവേശിക്കത്തക്ക ക്രമീകരണമാണ് ഒരുക്കുന്നത്. വൈ- ഫൈ, മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യങ്ങള്‍ എന്നിവയടങ്ങുന്ന നാല് കാത്തിരിപ്പ് കേന്ദ്രങ്ങളും നിര്‍മിക്കും. ബസ് ടെര്‍മിനലിന്‍െറ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇവിടത്തെ പഴയ ഓട്ടോ സ്റ്റാന്‍ഡിന്‍െറ ചെറിയൊരു ഭാഗം വീണ്ടും വിട്ടുനല്‍കും. ബസ് ടെര്‍മിനലിനും നഗരസഭാ ഷോപ്പിങ് കോംപ്ളക്സിനും ഇടയിലെ സ്ഥലവും കോംപ്ളക്സിന് പിന്നിലെ സ്ഥലവും ഉപയോഗപ്പെടുത്തി പാര്‍ക്കിങ് സൗകര്യവും ഏര്‍പ്പെടുത്തും. അനധികൃത പാര്‍ക്കിങ്ങുകള്‍ ഒഴിവാക്കാനയി ഇവിടെയത്തെുന്ന മുഴുവന്‍ വാഹനങ്ങളില്‍നിന്നും പണം ഈടാക്കും. സാമൂഹികവിരുദ്ധരുടെ ശല്യം ഒഴിവാക്കാന്‍ പാര്‍ക്കിങ്് കേന്ദ്രത്തിലും ബസ് ടെര്‍മിനലിലും നിരീക്ഷണ കാമറകളും സ്ഥാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story