Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുളത്തൂപ്പുഴയില്‍...

കുളത്തൂപ്പുഴയില്‍ കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നത് പതിവ്

text_fields
bookmark_border
കുളത്തൂപ്പുഴ: കുടിവെള്ളപദ്ധതിയുടെ ജലശേഖരണ പൈപ്പുകള്‍ പൊട്ടി റോഡ് തകരുന്നത് പതിവാകുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ചന്ദനക്കാവ് പച്ചയില്‍ കട ജങ്ഷനില്‍ പൈപ്പ് പൊട്ടി റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. ഇത് പരിഹരിച്ച് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും അഞ്ചല്‍ കുളത്തൂപ്പുഴ പാതയില്‍ പൈപ്പ് പൊട്ടി. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെ മാര്‍ത്താണ്ഡങ്കര പാലത്തിന് സമീപത്തായി വന്‍ സ്ഫോടനശബ്ദത്തോടെയാണ് പൈപ്പ് പൊട്ടി റോഡ് തകര്‍ത്തുകൊണ്ട് ജലം ശക്തിയില്‍ ഒഴുകിയത്. സംഭവസമയം സമീപത്ത് വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. വളവിലായി പാലത്തിന് സമീപം ഗര്‍ത്തം രൂപപ്പെട്ടതറിയാതെ എത്തുന്ന ഇരുചക്ര വാഹനയാത്രികര്‍ അപകടത്തില്‍ പെടാന്‍ സാധ്യത ഏറെയാണ്. കോടികള്‍ മുടക്കി 1999 നിര്‍മാണം ആരംഭിച്ച കുളത്തൂപ്പുഴ കുടിവെള്ള പദ്ധതി കമീഷന്‍ ചെയ്തിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. ഇതിനോടകം കുടിവെള്ള ശേഖരണ പൈപ്പ് കടന്നുപോകുന്ന വഴികളിലെല്ലാം തന്നെ പൈപ്പ് പൊട്ടി റോഡ് തകരുകയാണ്. കുളത്തൂപ്പുഴയിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളമത്തെിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ പൈപ്പുകള്‍ കടന്നുപോകുന്നത് അഞ്ചല്‍ കുളത്തൂപ്പുഴ പാതയോരത്തുകൂടിയാണ്. ഗുണനിലവാരമില്ലാത്ത സാധനസാമഗ്രികള്‍ ഉപയോഗിച്ചതും നിര്‍മാണത്തിലെ അപാകതയുമാണ് പമ്പിങ് സമയത്തെ സമ്മര്‍ദം താങ്ങാതെ പൈപ്പുകള്‍ അടിക്കടി പൊട്ടുന്നതിന് കാരണമായി വിദഗ്ധര്‍ പറയുന്നത്. പദ്ധതിയുടെ തുടക്കം മുതല്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് നിലവിലെ സംഭവങ്ങളെന്ന് നാട്ടുകാര്‍ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story