Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിഷുക്കണിക്ക് വിഷരഹിത...

വിഷുക്കണിക്ക് വിഷരഹിത പച്ചക്കറിയുമായി പത്തനാപുരം ബ്ളോക് പഞ്ചായത്ത്

text_fields
bookmark_border
പത്തനാപുരം: വിഷുക്കണിക്ക് വിഷരഹിതപച്ചക്കറി പദ്ധതിയുമായി പത്തനാപുരം ബ്ളോക് പഞ്ചായത്ത്. 75 ഏക്കര്‍ തരിശുഭൂമി ഏറ്റെടുത്ത് ജൈവപച്ചക്കറി കൃഷി ചെയ്യുന്നതിന് തീരുമാനമായി. വിഷരഹിത ജൈവകൃഷിയില്‍ സ്വയംപര്യാപ്തത നേടുകയാണ് ബ്ളോക്കിന്‍െറ പ്രഥമലക്ഷ്യം. കുരിയോട്ടുമലയില്‍ ജൈവപച്ചക്കറി വ്യാപനത്തിന്‍െറ ഭാഗമായ നടീല്‍ ഉത്സവം ഫെബ്രുവരി എട്ടിന് ഡോ. തോമസ് ഐസക് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കര്‍ഷകരെ വിവിധ ഗ്രൂപ്പുകളാക്കിയാണ് കാര്‍ഷികപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുക. കര്‍ഷകര്‍ക്ക് പുറമെ റിട്ട. അധ്യാപകര്‍, കുരിയോട്ടുമല എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെയും പങ്കാളിത്തമുണ്ടാകും. പതിവുശൈലികളില്‍നിന്ന് വ്യത്യസ്തമായി നിര്‍മാണമേഖലയെക്കാള്‍ കാലഘട്ടത്തിനനുസൃതമായി വിഷരഹിത പച്ചക്കറി വ്യാപനത്തിന് പ്രാധാന്യം നല്‍കുകയാണ് ബ്ളോക് പഞ്ചായത്ത്. വിഷുവിന് വിളവെടുക്കാന്‍ പാകത്തിലാണ് കാര്‍ഷികപ്രവര്‍ത്തനങ്ങള്‍.
Show Full Article
TAGS:LOCAL NEWS 
Next Story