Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമാലിന്യം തരൂ..... പണം...

മാലിന്യം തരൂ..... പണം തരാമെന്ന് കോര്‍പറേഷന്‍

text_fields
bookmark_border
കൊല്ലം: കൊല്ലം കോര്‍പറേഷനില്‍ ഇനി മുതല്‍ മാലിന്യം എടുക്കപ്പെടും. വെറുതെയല്ല, തരുന്ന മാലിന്യം തൂക്കം നോക്കി വിലയും നല്‍കും. കിലോക്ക് പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും 10 രൂപ നിരക്കിലും വിദ്യാര്‍ഥികള്‍ക്ക് 25രൂപ നിരക്കിലും കോര്‍പറേഷന്‍ ബാങ്ക് വഴി പണം നല്‍കും. കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ളീന്‍ കേരള കമ്പനി ലിമിറ്റഡുമായി സഹകരിച്ച് കൊല്ലം നഗരത്തെ സമ്പൂര്‍ണ ഇ-മാലിന്യ വിമുക്ത നഗരമാക്കുന്നതിനുള്ള ബൃഹദ്പദ്ധതിക്ക് കൊല്ലം കോര്‍പറേഷന്‍ തുടക്കം കുറിച്ചു. ഇ-മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് മാലിന്യശേഖരണത്തിന്‍െറ കോര്‍പറേഷന്‍ തല ഉദ്ഘാടനം കൊല്ലം എസ്.എന്‍ വനിതാകോളജില്‍ മേയര്‍ വി. രാജേന്ദ്രബാബു നിര്‍വഹിച്ചു.ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ വിജയഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എസ്.ജയന്‍, ചിന്ത എല്‍.സജിത്, അഡ്വ. ഷീബാ ആന്‍റണി, ടി.ആര്‍. സന്തോഷ്കുമാര്‍, കൗണ്‍സിലര്‍ റീന സെബാസ്റ്റ്യന്‍,ആര്‍.ഡി.ഒ എം.വിശ്വനാഥന്‍, ക്ളീന്‍കേരള കമ്പനി മാനേജിങ് ഡയറക്ടര്‍ കബീര്‍ ബി.ഹാറൂന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജി.ജോഷ്, വനിതാകോളജ് പ്രിന്‍സിപ്പല്‍ ഡോ.ഷേര്‍ളി പി.ആനന്ദ് എന്നിവര്‍ സംബന്ധിച്ചു. കോളജ് ശേഖരിച്ച പഴയ കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും ട്യൂബ് ലൈറ്റുകളും ഏറ്റുവാങ്ങിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 2016 ഫെബ്രുവരി ഒന്നിന് തുടങ്ങി 29 ന് അവസാനിക്കുന്ന പ്രവര്‍ത്തനത്തിലൂടെ നഗരത്തെ ഇ-മാലിന്യമുക്ത നഗരമാക്കി മാറ്റാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് പദ്ധതി. ഇ-മാലിന്യശേഖരണം നഗരത്തില്‍ നാലുരീതിയില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് ക്ളീന്‍ കേരള കമ്പനിയുടെ സഹായത്തോടെ ഇ-മാലിന്യം കിലോയ്ക്ക് 25 രൂപ നിരക്കില്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച് ക്ളീന്‍ കേരള കമ്പനിക്ക് കൈമാറും. ഈ പ്രവൃത്തിയുമായി ബന്ധപ്പെട്ട കോഓഡിനേഷന്‍ നിര്‍വഹിക്കുന്നതിനായി കോളജുകളിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറെയും എന്‍.എസ്.എസ് വളന്‍റിയര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം മുനിസിപ്പല്‍ കോര്‍പറേഷന്‍െറ വിവിധ സോണുകളിലും ഇ-മാലിന്യം ശേഖരിക്കുന്നതിന് കളക്ഷന്‍ പോയന്‍റുകള്‍ സ്ഥാപിക്കും. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യവസായസ്ഥാപനങ്ങള്‍ക്കും നഗരവാസികള്‍ക്കും ഇ-മാലിന്യം കളക്ഷന്‍ പോയന്‍റുകളില്‍ നല്‍കാം.
Show Full Article
TAGS:LOCAL NEWS 
Next Story