Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപാര്‍ട്ടി ഓഫിസുകള്‍...

പാര്‍ട്ടി ഓഫിസുകള്‍ തകര്‍ത്ത സംഭവം: മൂന്നുപേര്‍ അറസ്റ്റില്‍

text_fields
bookmark_border
ഓയൂര്‍: കരീപ്ര ജങ്ഷനിലെ സി.പി.ഐ, സി.പി.എം പാര്‍ട്ടി ഓഫിസുകള്‍ തകര്‍ത്ത സംഭവത്തില്‍ മൂന്നുപേരെ എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. സി.പി.ഐ പ്രവര്‍ത്തകരായ കരീപ്ര മുളവൂര്‍ക്കോണം കുപ്പണയില്‍ സനോജ് മന്ദിരത്തില്‍ ചന്ദ്രന്‍െറ മകന്‍ ബിനു (28), കരീപ്ര പുതിക്കാന്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍െറ മകന്‍ ശ്യാജി ഗോപാലന്‍ (25), കരീപ്ര കിണറുവിള മേലതില്‍ വീട്ടില്‍ സന്തോഷിന്‍െറ മകന്‍ സച്ചുസന്തോഷ് എന്നിവരെയാണ് പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ കരീപ്ര സ്വദേശികളായ അമല്‍, അമല്‍രാജ്, ആകാശ് എന്നീ ഒളിവിലായ പ്രതികളെ പിടികൂടാനുള്ള ശ്രമവും പൊലീസ് ആരംഭിച്ചു. ശനിയാഴ്ച രാത്രിയില്‍ സി.പി.ഐയുടെ കാനംരാജേന്ദ്രന്‍ നയിക്കുന്ന ജനകീയ യാത്രയുടെ ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററു കളും ബാനറുകളും സി.പി.എ ം പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സി.പി.ഐക്കാര്‍ കരീപ്രയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സി.പി.എമ്മിന്‍െറ പ്രചാരണബോര്‍ഡുകളും ഫ്ളക്സുകളും നശിപ്പിച്ചു. കൂടാതെ ഡി.വൈ.എഫ്.ഐക്കാര്‍ കരീപ്ര ജങ്ഷനില്‍ പണിത കാത്തിരിപ്പ് കേന്ദ്രവും തകര്‍ത്തിരുന്നു. തുടര്‍ന്ന് സംഘടിച്ച ഇരുപക്ഷത്തെയും പ്രവര്‍ത്തകര്‍ സി.പി.ഐയുടെയും സി.പി.എമ്മിന്‍െറയും പാര്‍ട്ടി ഓഫിസുകള്‍ കല്ളേറിഞ്ഞും അടിച്ചും തകര്‍ക്കുകയായിരുന്നു. അക്രമം കാട്ടിയ ശേഷം സി.പി.ഐയുടെ പാര്‍ട്ടി ഓഫിസില്‍ ഒളിച്ചിരുന്ന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എമ്മുകാര്‍ റോഡില്‍ കുത്തിയിരിപ്പ് നടത്തി. സമീപ പ്രദേശങ്ങളില്‍നിന്ന് പ്രവര്‍ത്തകര്‍ എത്തിയതും സംഘര്‍ഷത്തിന് സാധ്യത വര്‍ധിച്ചതിനാലും പൊലീസ് സി.പി.ഐക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ മേഖലാസെക്രട്ടറി അനീഷ്, കരീപ്ര യൂനിറ്റ് സെക്രട്ടറി ആരോമല്‍, എ.ഐ.വൈ.എഫ് പ്രവര്‍ത്തകരായ മോഹന്‍, രതീഷ്, മോഹന്‍ലാല്‍, സജീവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കരീപ്ര പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സി.പി.ഐക്കാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായതോടെ ഇരുപാര്‍ട്ടികളുടെയും ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടന്നുവരുന്നുണ്ട്. എന്നാല്‍ പാര്‍ട്ടി ഓഫിസും ഫ്ളക്സും മറ്റും നശിപ്പിച്ച സി.പി.എമ്മുകാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന പരാതിയില്‍ പൊലീസില്‍ നടപടി സ്വീകരിക്കാത്തതില്‍ ഒരു വിഭാഗം സി.പി.ഐ പ്രദേശിക നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്. പ്രദേശത്ത് കൊട്ടാരക്കര അശോകന്‍, കുണ്ടറ സി.ഐ കെ.സദന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story