Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവയര്‍ലസ് അടി കൊല്ലം...

വയര്‍ലസ് അടി കൊല്ലം പൊലീസിന് പുത്തരിയല്ല

text_fields
bookmark_border
കൊല്ലം: ക്രമസമാധാന പാലനത്തിന് വയര്‍ലസ് സെറ്റ് ഉപയോഗിക്കുന്നതില്‍ കൊല്ലം പൊലീസ് മുന്നില്‍. വെള്ളിയാഴ്ച ബൈക്ക് യാത്രികന്‍െറ തലക്ക് വയര്‍ലസ്കൊണ്ടടിച്ചതു പോലെ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെയും മുമ്പ് പൊലീസ് മര്‍ദിച്ചിരുന്നു. അതേസമയം, വയര്‍ലസ്കൊണ്ടടിയേറ്റ് സാരമായി പരിക്കേറ്റ ബൈക്ക് യാത്രികന്‍ അഞ്ചുകല്ലുമ്മൂട് ഹെര്‍ക്കുലീസില്‍ സന്തോഷ് ഫെലിക്സിന്‍െറ (34) സ്ഥിതിയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. മുഖത്തെ നീര് കുറയാത്തതിനാല്‍ മറ്റ് പരിശോധനകള്‍ നടത്താനായില്ല. 2014 ഏപ്രില്‍ 21നാണ് കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ പൊലീസ് വയര്‍ലസ് കൊണ്ടടിച്ചത്. കായംകുളത്തുനിന്ന് കൊല്ലത്തേക്ക് വന്ന ഓര്‍ഡിനറി ബസിന്‍െറ ഡ്രൈവര്‍ കുഴിയം സ്വദേശി അജിത്കുമാറിനാണ് (37) മര്‍ദനമേറ്റത്. ട്രാഫിക് നിയമം ലംഘിച്ചെന്ന് ആരോപിച്ച് ജീപ്പില്‍ പിന്തുടര്‍ന്ന ട്രാഫിക് എസ്.ഐ ബസില്‍നിന്ന് പിടിച്ചിറക്കി അജിത്കുമാറിനെ മര്‍ദിക്കുകയായിരുന്നു. മുഖത്ത് വയര്‍ലസ് സെറ്റ്കൊണ്ടടിച്ചതിനെ തുടര്‍ന്ന് ചെവിയില്‍നിന്ന് രക്തം വാര്‍ന്ന് അബോധാവസ്ഥയിലായി. സംഭവത്തെ തുടര്‍ന്ന് ഇടതുചെവിയുടെ കേള്‍വിശക്തി പൂര്‍ണമായി ഇല്ലാതായതായി അജിത്കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കേസ് ഇടക്ക് വെച്ച് നിന്നുവെന്നും തിങ്കളാഴ്ച സി.ജെ.എം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2014 മേയ് 14ന് ചെമ്മാന്‍മുക്കിലും കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ പൊലീസ് മര്‍ദിച്ചു. പൊലീസ് ജീപ്പില്‍ ബസ് ഇടിച്ചതിനെ തുടര്‍ന്നായിരുന്നു സംഭവം. തുടര്‍ന്ന്, എസ്.ഐ ഡ്രൈവറെ ബസില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ചു. തടയാനത്തെിയ കണ്ടക്ടര്‍ക്കും മര്‍ദനമേറ്റു.
Show Full Article
TAGS:LOCAL NEWS 
Next Story