Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമണ്ണെണ്ണ പമ്പ്...

മണ്ണെണ്ണ പമ്പ് തങ്കശ്ശേരി ഹാര്‍ബറിലും

text_fields
bookmark_border
കൊല്ലം: പരമ്പരാഗത മത്സ്യമേഖലക്ക് ആശ്വാസമാകുന്ന തങ്കശ്ശേരി ഹാര്‍ബറിലെ മണ്ണെണ്ണ പമ്പിന്‍െറ പ്രവൃത്തികള്‍ അവസാനഘട്ടത്തില്‍. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ (ഐ.ഒ.സി) നേതൃത്വത്തിലാണ് മണ്ണെണ്ണ പമ്പ് തങ്കശ്ശേരി ഫിഷിങ് ഹാര്‍ബര്‍ കോംപ്ളക്സില്‍ പൂര്‍ത്തിയാക്കുന്നത്. മത്സ്യഫെഡില്‍ രജിസ്റ്റര്‍ ചെയ്ത 800 മത്സ്യത്തൊഴിലാളികള്‍ക്ക് ഇവിടെനിന്ന് മണ്ണെണ്ണ ലഭിക്കും. പരമ്പരാഗത മേഖലയില്‍ സജീവമായി നില്‍ക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സബ്സിഡിയില്‍ 127 ലിറ്റര്‍ മണ്ണെണ്ണക്ക് അര്‍ഹതയുണ്ട്. സിവില്‍ സപൈ്ളസ് വകുപ്പ് റേഷന്‍ കാര്‍ഡുകള്‍ വഴി മാസവും ലിറ്ററിന് 16 രൂപ നിരക്കിലാണ് നല്‍കുന്നത്. കൂടാതെ, മത്സ്യഫെഡില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വിപണി നിരക്കില്‍ സംസ്ഥാന സര്‍ക്കാറില്‍നിന്ന് 140 ലിറ്റര്‍ മണ്ണെണ്ണക്ക് അര്‍ഹതയുണ്ട്. നിലവില്‍ ശക്തികുളങ്ങര ഹാര്‍ബറില്‍നിന്നാണ് മത്സ്യത്തൊഴിലാളികള്‍ മണ്ണെണ്ണ വാങ്ങുന്നത്. തങ്കശ്ശേരിയിലെ പമ്പ് തുറക്കുന്നതോടെ യാത്ര ഒഴിവാക്കാനാവും. ഈ മാസം അവസാനത്തോടെ പമ്പ് തുറക്കുമെന്നാണ് വിവരം. മാര്‍ക്കറ്റ് വില മാറിയാലും ലിറ്ററിന് 25 രൂപ സബ്സിഡിയോടെ 140 ലിറ്റര്‍ മണ്ണെണ്ണ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കും. പുറമേ സബ്സിഡിയില്ലാതെയും മണ്ണെണ്ണ ഇവിടെനിന്ന് ലഭിക്കും. തങ്കശ്ശേരിയിലെ മണ്ണെണ്ണ പമ്പ് മത്സ്യബന്ധന മേഖലയുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു. വകുപ്പുമന്ത്രിയായി ജെ. മേഴ്സിക്കുട്ടിയമ്മ എത്തിയതോടെയാണ് പമ്പ് പ്രവൃത്തി വേഗത്തിലായത്. കരിഞ്ചന്ത വില്‍പന തടയുന്നത് ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ സബ്സിഡിയിലൂടെ ഇല്ലാതാക്കാനും കഴിഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story