Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2016 4:31 PM IST Updated On
date_range 11 April 2016 4:31 PM ISTവിഹ്വലത മാറാതെ പുറ്റിങ്ങല്‍
text_fieldsbookmark_border
പരവൂര്‍: ഉഗ്രസ്ഫോടനം വിതച്ച കൊടിയ നടുക്കത്തില്‍നിന്ന് ക്ഷേത്രപരിസരവാസികള്‍ ഞായറാഴ്ച വൈകീട്ടും മുക്തരായിട്ടില്ല. സ്ഫോടനത്തില്‍ വീടുകളുടെ ഭിത്തിമുതല്‍ കണ്ണാടിപ്പാത്രങ്ങള്‍ വരെ ചിന്നിച്ചിതറി. ഈവിധം ക്ഷേത്രത്തിന്‍െറ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നൂറുകണക്കിന് വീടുകള്‍ക്കാണ് നാശമുണ്ടായത്. ഉറ്റവര്‍ക്കും ഉടയവര്‍ക്കുമൊക്കെ എന്ത് സംഭവിച്ചെന്ന് പലര്‍ക്കും വ്യക്തത വന്നിട്ടില്ല. 73 പേരെ കാണാതായെന്നാണ് പരവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരിക്കുന്നത്. ഇവര്‍ക്ക് എന്ത് സംഭവിച്ചെന്നറിയാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രി വാര്‍ഡുകളും മോര്‍ച്ചറികളും കയറിയിറങ്ങുകയായിരുന്നു. എന്നിട്ടും കാണാതായവരില്‍ പലരെയും കുറിച്ച് വ്യക്തത വന്നിട്ടില്ല. സ്ഫോടനത്തിന്‍െറ വിഹ്വലത പരിസരവാസികളുടെ മുഖത്തുനിന്ന് ഇനിയും മാറിയിട്ടില്ല. മരണസ്ഥിരീകരണങ്ങളത്തെുമ്പോള്‍ അവിടവിടെ നിലവിളികളുയരും. കരിമരുന്നിന്‍െറയും മനുഷ്യമാംസം കത്തിയതിന്‍െറയും മനംപിരട്ടുന്ന ഗന്ധങ്ങള്‍ക്കിടയില്‍ നിര്‍വികാരതയോടെ ഇവര്‍ പകല്‍ കഴിച്ചുകൂട്ടുകയായിരുന്നു. വൈദ്യുതിയോ ടെലിഫോണ്‍ സംവിധാനമോ തകരാറിലായതില്‍ ആര്‍ക്കും പരിഭവമില്ല. പ്രമുഖര്‍ വന്നുപോയിട്ടും ആര്‍ക്കും കാണാന്‍ തിരക്കില്ല. അത്രത്തോളം കനപ്പെട്ട അനുഭവങ്ങളുടെ വേദനയിലായിരുന്നു അവര്‍. സമീപത്തെ മിക്ക വീടുകള്‍ക്കും സാരമായ കേടുണ്ട്. പക്ഷേ, ആരും പരാതിയുയര്‍ത്തുന്നില്ല. വടക്കുഭാഗത്തെ കമ്പപ്പുരക്ക് അരികിലാണ് വീടുകള്‍ പലതും. മത്സരക്കമ്പമില്ലാത്തതിനാല്‍ ഇവിടം ഒഴിവാക്കുകയായിരുന്നു. കമ്പപ്പുര കോണ്‍ക്രീറ്റുകൊണ്ട് നിര്‍മിച്ചതാണ്. വെടിക്കെട്ടുസമയത്ത് പണി പൂര്‍ത്തിയാവുന്ന വെടിക്കോപ്പുകള്‍ കമ്പപ്പുരക്കകത്ത് സൂക്ഷിക്കുകയും സമയാസമയം കമ്പത്തറയിലേക്കത്തെിച്ച് തീകൊടുക്കുകയുമാണ് ചെയ്യുന്നത്. രണ്ട് കമ്പപ്പുരകളില്‍ ഒന്നാണ് പൊട്ടിത്തെറിച്ചത്. ഇതിന്‍െറ കോണ്‍ക്രീറ്റ് പാളികള്‍ നാലുപാടും തെറിച്ചുവീണാണ് കൂടുതലും അപകടമുണ്ടായത്. സമീപത്തെ വീടുകള്‍ തകര്‍ന്നതും ഇവിടെനിന്ന് തെറിച്ച കോണ്‍ക്രീറ്റുപാളികള്‍ വീണാണ്. ക്ഷേത്രത്തിനുസമീപത്തെ അയണിവിളവീട്ടില്‍ അശോകന്‍െറ വീടിന്‍െറ മുന്‍ഭാഗത്തെയും പിന്‍ഭാഗത്തെയും കൈവരികള്‍ തകര്‍ത്താണ് കോണ്‍ക്രീറ്റുപാളികള്‍ സമീപത്തെ വീടിന്‍െറ മേല്‍ക്കൂരയിലേക്ക് പാഞ്ഞുകയറിയത്. ഈസമയം 20ഓളം പേര്‍ വീടിന് മുകള്‍നിലയില്‍നിന്ന് കമ്പം കാണുന്നുണ്ടായിരുന്നെന്ന് അശോകന്‍ പറയുന്നു. സ്ഫോടനശബ്ദം ഉണ്ടായ ഉടന്‍ കമിഴ്ന്ന് കിടന്നതിനാലാണ് രക്ഷപ്പെട്ടത്. തിക്കിത്തിരക്കുന്നതിനിടെ വീടിന്‍െറ പിന്‍ഭാഗത്തുനിന്ന് താഴെ വീണ് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ക്കൊപ്പം ശരീരാവശിഷ്ടങ്ങളുമുണ്ടായിരുന്നതായി പറയപ്പെടുന്നു. വീടിന്‍െറ ജനലുകളെല്ലാം തകര്‍ന്നനിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story