Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമോഹന്‍െറ ശബ്ദത്തിനായി ...

മോഹന്‍െറ ശബ്ദത്തിനായി ഇടതുസ്ഥാനാര്‍ഥികള്‍

text_fields
bookmark_border
കൊട്ടിയം: ഇടതുസ്ഥാനാര്‍ഥികള്‍ ആരുമാകട്ടെ തെരഞ്ഞെടുപ്പില്‍ അഡ്വ. ഉമയനല്ലൂര്‍ മോഹന്‍ എന്തുപറയുന്നു എന്നറിയാന്‍ ജനം കാത് കൂര്‍പ്പിക്കുന്നു... തെരഞ്ഞെടുപ്പ് കാലമായാല്‍ മോഹന്‍െറ ശബ്ദത്തിനായി ഇടത്സ്ഥാനാര്‍ഥികളുടെ തിരക്കാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വരെയുള്ള ജനവിധിയില്‍ നിര്‍ണായകസ്വാധീനമാകുന്നത് ഈ യുവ അഭിഭാഷകന്‍െറ ശബ്ദമാണ്. കൊല്ലം ശ്രീനാരായണ കോളജില്‍ ഡിഗ്രി വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് അനൗണ്‍സ്മെന്‍റ് രംഗത്തേക്ക് കടന്നുവരുന്നത്. കാവ്യാത്മകഭാഷയില്‍ എതിരാളികളുടെ ഉള്ളുതുറക്കുന്ന വാഗ്ശരങ്ങള്‍ പ്രയോഗിക്കുമ്പോഴും പ്രതിപക്ഷബഹുമാനത്തിന്‍െറയും സഭ്യതയുടെയും പരിധി ലംഘിക്കാതെയാണ് ഇദ്ദേഹം അനൗണ്‍സ്മെന്‍റ് നടത്തുന്നത്. ഇടത് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ അലയടിക്കുന്ന ഈ ശബ്ദം ഇടതുപക്ഷപ്രവര്‍ത്തകര്‍ക്ക് പരിചിതമാണ്. സ്വന്തമായി എഴുതി തയാറാക്കിയ സ്ക്രിപ്റ്റുമായി പുലര്‍ച്ചെ അഞ്ചിന് റെക്കോഡിങ് സ്റ്റുഡിയോയിലത്തെുന്ന ഇദ്ദേഹം നിശ്ചിത സമയത്തിനുള്ളില്‍ ഒറ്റടേക്കില്‍ റെക്കോഡിങ് പൂര്‍ത്തിയാക്കി മടങ്ങുകയാണ് പതിവ്. ശബ്ദത്തെ ആരോഹണാവരോഹണക്രമത്തില്‍ വിന്യസിക്കാനും പുരാണവും ഇതിഹാസവും സാന്ദര്‍ഭികമായി സന്നിവേശിപ്പിക്കാനും കഴിയുന്നതിലൂടെ അനുഗൃഹീത ശബ്ദം കേള്‍വിക്കാരനില്‍ പുതിയ ചിന്തയുടെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദവും തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് നിയമബിരുദവും നേടിയ മോഹന്‍ കൊല്ലം ബാറിലെ അഭിഭാഷകനാണ്.
Show Full Article
TAGS:LOCAL NEWS 
Next Story