Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസുമനസ്സുകള്‍...

സുമനസ്സുകള്‍ കൈകോര്‍ത്തപ്പോള്‍ യുവതിക്ക് കിട്ടിയത് പുതുജീവിതം

text_fields
bookmark_border
തേവലക്കര: സമൂഹത്തിലെ സന്മനസ്സുള്ളവരുടെ സഹായഹസ്തത്താല്‍ സാധു പെണ്‍കുട്ടിക്ക് കിട്ടിയത് മംഗല്യഭാഗ്യവും പുതുജീവിതവും. നാട്ടുകാരടക്കം വലിയൊരു ജനസഞ്ചയത്തിന്‍െറ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങിയാണ് തേവലക്കരയില്‍ വിവാഹചടങ്ങുകള്‍ നടന്നത്. മൊട്ടക്കല്‍ ഷെരീഫുല്‍ ഇസ്ലാം ജമാഅത്തില്‍ നാലുപതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന തര്‍ബിയത്തുല്‍ മസാക്കീന്‍ സാധുജന സംരക്ഷണസമിതിയാണ് കോയിവിള സ്വദേശിനിയായ പെണ്‍കുട്ടിയുടെ വിവാഹം നടത്തിയത്. ആഭരണങ്ങള്‍, വിവാഹവസ്ത്രങ്ങള്‍, ഭക്ഷണം ഉള്‍പ്പെടെ വിവാഹത്തിന്‍െറ മുഴുവന്‍ ചെലവുകളും സമിതിയാണ് വഹിച്ചത്. മുള്ളിക്കാല ദാറുല്‍ഹുദാ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. താലൂക്ക് ജമാഅത്ത് യൂനിയന്‍ പ്രസിഡന്‍റ് വലിയത്ത് ഇബ്രാഹീംകുട്ടി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ജമാഅത്ത് യൂനിയന്‍ രക്ഷാധികാരി അഡ്വ. എം. ഇബ്രാഹീംകുട്ടി വിവാഹധനസഹായം വിതരണം ചെയ്തു. സമിതി പ്രസിഡന്‍റ് എം. അബ്ദുല്‍ റഹിം അധ്യക്ഷത വഹിച്ചു. നിസാറുദ്ദീന്‍ മന്നാനി, അബ്ദുല്‍ ഫത്താഹ് അഹ്സനി, മുഹമ്മദ് കുഞ്ഞ്, അബ്ദുല്‍ കലാം, മുജീബ് റഹ്മാന്‍, അഡ്വ. എം.എ. സലിം, അബ്ദുല്‍ റഹിം, യൂനുസ്കുഞ്ഞ്, വൈ. സലിം, റഖീബ് ഖാന്‍, ജഅ്ഫര്‍ മുസ്ലിയാര്‍, അബ്ദുല്‍ വഹാബ്, അലിയാരുകുഞ്ഞ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story