Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവനപാലകര്‍ക്ക് നേരെ...

വനപാലകര്‍ക്ക് നേരെ ആക്രമണം; വെട്ടേറ്റ് ഡ്രൈവര്‍ക്ക് പരിക്ക്

text_fields
bookmark_border
പുനലൂര്‍: അനധികൃതമായി കാട്ടില്‍ കയറിയത് ചോദ്യംചെയ്ത വനപാലകരെ മൂന്നംഗസംഘം ആക്രമിച്ചു. വെട്ടേറ്റ് പരിക്കേറ്റ ഡ്രൈവറെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് കോന്നി വനം ഡിവിഷനിലെ മണ്ണാറപ്പാറ റെയ്ഞ്ചിലായിരുന്നു സംഭവം. വന്യമൃഗവേട്ട തടയാന്‍ സ്ഥാപിച്ച ഷെഡിന് സമീപം ബൈക്കിലത്തെിയ ചെമ്പനരുവി സ്വദേശികളായ മൂന്നംഗ സംഘത്തെ റെയ്ഞ്ച് ഓഫിസര്‍ ജോണ്‍സണ്‍ തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് ആര്‍.ഒ പറഞ്ഞു. പ്രകോപിതരായ സംഘം ആര്‍.ഒയെയും ഡ്രൈവര്‍ റഹീമിനെയും മര്‍ദിക്കാന്‍ ശ്രമിച്ചു. ഈ സമയം സംഘത്തിന്‍െറ കൈവശമുണ്ടായിരുന്ന വെട്ടുകത്തി ആര്‍.ഒക്കുനേരെ വീശിയത് തടഞ്ഞ ഡ്രൈവറുടെ നെറ്റിയില്‍കൊണ്ട് മുറിവേറ്റു. ഡ്രൈവര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് സംഘത്തിനെതിരെ കേസെടുത്തതായി ആര്‍.ഒ പറഞ്ഞു. കൂടാതെ പത്തനാപുരം പൊലീസിലും പരാതി നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story