Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2015 5:11 PM IST Updated On
date_range 28 Sept 2015 5:11 PM ISTപുകയില ഉല്‍പന്നങ്ങള്‍ ‘നിരോധിച്ചിട്ടില്ല’.... നിരോധം പുകയായി...
text_fieldsbookmark_border
കൊല്ലം: പൊതുസ്ഥലത്ത് പുകവലി നിരോധം, പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് ശിക്ഷാര്‍ഹം...നിയമങ്ങള്‍ ഇങ്ങനെപോകുന്നു. എന്നാല്‍, പ്രവൃത്തി നേരെ മറിച്ചും. നിരോധനങ്ങളെ വിലവെക്കാതെ നിരോധിത പുകയിലെ ഉല്‍പന്നങ്ങളുടെ വില്‍പന ഇന്നും സജീവമാണ്്. പൊതുസ്ഥലങ്ങളിലെ പുകവലിയും യഥേഷ്ടം തുടരുന്നു. നടപടിയെടുക്കേണ്ടവര്‍തന്നെ നിയമം ലംഘിച്ചാല്‍ സാധാരണക്കാരുടെ കാര്യം പറയേണ്ടതുണ്ടോ. വരവ് ഇതര സംസ്ഥാനങ്ങളില്‍നിന്ന് പുകയില ഉല്‍പന്നങ്ങള്‍ സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. രഹസ്യമായ വിറ്റു തുടങ്ങിയത് ഇന്നിപ്പോള്‍ പരസ്യമായിട്ടുണ്ട്. ചോദിക്കുന്ന വിലയ്ക്ക് വാങ്ങാന്‍ ആളുള്ളതിനാല്‍ ഇതര സംസ്ഥാനങ്ങലില്‍നിന്ന് വന്‍തോതിലാണ് ഇവ എത്തിക്കുന്നത്. ബസുകളിലും ട്രെയിനിലും എത്തിക്കുന്ന ഇവക്ക് പത്തിരട്ടി വിലയാണ് ലഭിക്കുന്നത്. ഈ വരുമാനം ഉല്‍പന്നങ്ങള്‍ വന്‍തോതില്‍ എത്തിക്കാന്‍ കച്ചവടക്കാരെയും പ്രേരിപ്പിക്കുന്നു. പരിശോധക സംഘത്തിന്‍െറ നീക്കങ്ങള്‍ മനസ്സിലാക്കിയ ശേഷമാണ് ഇവ ലക്ഷ്യസ്ഥാനത്തത്തെിക്കുന്നത്. ബസുകളില്‍ ആളില്ലാ ലഗേജായും ഇവ കയറ്റി അയക്കുന്നുണ്ട്. ‘പുക’പോലെ പരിശോധനയും മിക്ക പെട്ടിക്കടകളിലും ഉല്‍പന്നങ്ങള്‍ ഉണ്ടെങ്കിലും പരിശോധനക്കത്തെുന്നവര്‍ക്ക് കണ്ടുപിടിക്കാനാവാത്ത രീതിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സ്ഥിരം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് നല്‍കുക. എത്ര രൂപ കൂടുതല്‍ നല്‍കാമെന്ന് പറഞ്ഞാലും അപരിചിതരെ കച്ചവടക്കാര്‍ പരിഗണിക്കാറേയില്ല. ഇത് എക്സൈസ്, പൊലീസ് സംഘത്തിന് തിരിച്ചടിയാകുന്നു. ലഹരി വസ്തുക്കളുടെ വില്‍പനയും ഉപയോഗവും തടയാന്‍ ‘സേഫ് കാമ്പസ് ക്ളീന്‍ കാമ്പസ്’ പദ്ധതിയുമായി പൊലീസും ‘ഓപറേഷന്‍ പുകവലി’യുമായി എക്സൈസും രംഗത്തത്തെിയെങ്കിലും ഇപ്പോള്‍ ഓപറേഷനുകള്‍ക്ക് ശക്തി കുറഞ്ഞു. സ്കൂള്‍, കോളജ് പരിസരത്തെ കടകളില്‍നിന്ന് ബീഡിയും സിഗരറ്റും പിടിച്ചെടുക്കുന്നുണ്ടെങ്കിലും ശംഭു, പാന്‍പരാഗ്, ഹാന്‍സ് പോലുള്ള നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കണ്ടത്തൊന്‍ കഴിയുന്നില്ല. പരിശോധന നടക്കുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ വല്ലപ്പോഴും ഇതര സംസ്ഥാനക്കാരെ പുകയില ഉല്‍പന്നങ്ങളുമായി പിടികൂടിയെന്ന വിവരം പുറത്തുവിടും. പിടിയിലാകുന്നവര്‍ക്ക് അന്നുതന്നെ ജാമ്യം നല്‍കും. ഇതോടെ തൊട്ടടുത്ത ദിവസം മുതല്‍ വില്‍പന വീണ്ടും സജീവമാകും. ഇടക്കിടെ പിടിയിലാകുമെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുതന്നെയാണ് കച്ചവടം. കഞ്ചാവ് മാഫിയകളും രംഗത്ത് ബാറുകള്‍ അടഞ്ഞതോടെ കഞ്ചാവ് ഉപയോഗവും കൂടുതലായി. കുറഞ്ഞ ചെലവില്‍ അധിക ലഹരിയെന്നതും ഉപയോഗിക്കുന്നതിനുള്ള സൗകര്യവുമാണ് പലരേയും കഞ്ചാവിലേക്ക് ആകര്‍ഷിക്കുന്നത്. ഇതുമനസ്സിലാക്കി കഞ്ചാവ് മാഫിയകളും ശക്തിപ്രാപിച്ചു. അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ വളരെ വിരളമായി മാത്രമേ ഇവ പിടികൂടാറുള്ളൂ. ഓണക്കാലത്ത് ബസുകള്‍ ഉള്‍പ്പടെ വാഹനങ്ങളില്‍ കര്‍ശന പരിശോധന നടന്നെങ്കിലും ഇപ്പോള്‍ ഇല്ല. ലഹരിഉപയോഗം കുറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു ഭാഗത്ത് നടക്കുമ്പോഴും അതു കടന്നുവരുന്ന വഴികള്‍ അടക്കാനാവാത്തത് ഗുരുതര പ്രതിസന്ധിക്ക് കാരണമാകുന്നു. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗവും വര്‍ധിക്കുന്നു. ഇവര്‍ക്ക് ഉല്‍പന്നങ്ങള്‍ എത്തിക്കാന്‍ പ്രത്യേകസംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. സ്ക്വാഡുകള്‍ നിര്‍ജീവം; പുകവലി ‘പാടില്ല’ നിയന്ത്രിക്കാനോ പിടികൂടാനോ ആരുമില്ല, പൊതുസ്ഥലങ്ങളില്‍ ആരെയും പേടിക്കാതെ പുകവലിക്കാം. ഇതാണ് ഇപ്പോത്തെ സ്ഥിതി. അടുത്തിടെ പൊതു സ്ഥലങ്ങളില്‍ സിഗരറ്റ് വലിച്ചാല്‍ 20,000 രൂപ വരെ പിഴ ഈടാക്കണമെന്ന നിര്‍ദേശം കേന്ദ്രത്തില്‍ ഉയര്‍ന്നിരുന്നു. എന്തൊക്കെ നിയമം വന്നാലും ആഘോഷപൂര്‍വമായ തുടക്കം ദയനീയമായ ഒടുക്കവും കാണേണ്ടി വരും. 2012 ഡിസംബറിലാണ് ജില്ലയില്‍ പുകയില നിയന്ത്രണ സ്ക്വാഡിന്‍െറ പ്രവര്‍ത്തനം തുടങ്ങിയത്. പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധം കര്‍ശനമാക്കണമെന്ന ഹൈകോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു അത്. സംസ്ഥാന വ്യാപകമായി സ്ക്വാഡ് രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അഡീഷനല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ചെയര്‍മാനും ഡി.എം.ഒ നോഡല്‍ ഓഫിസറായിട്ടുമായിരുന്നു സ്ക്വാഡിന്‍െറ പ്രവര്‍ത്തനം. 2012 ഡിസംബര്‍ മൂന്നിന് 96 കടകളിലും പരിസരങ്ങളിലും പരിശോധന നടന്നു. 28 പുകവലിക്കാരെ കൈയോടെ പിടികൂടുകയും ചെയ്തു. പെട്ടിക്കടകള്‍ക്ക് മുന്നില്‍ പുകവലി അനുവദിക്കരുതെന്ന നിര്‍ദേശം കടയുടമകള്‍ക്ക് നല്‍കി. ഒപ്പം സിഗരറ്റ് കത്തിക്കാനുള്ള ലൈറ്ററും തീപ്പെട്ടികളും നീക്കം ചെയ്യുകയും ചെയ്തു. പരിശോധകള്‍ ഫലം കണ്ടതിനെ തുടര്‍ന്ന് കടകളുടെ മുന്നില്‍ ‘തീ ചോദിക്കരുത്’ എന്ന ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടു. പുകയില നിയന്ത്രണ സ്ക്വാഡ് നിലവില്‍ വന്നിട്ട് മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ പൊതുസ്ഥലങ്ങളും നിരത്തുകളും പരിശോധിച്ചാല്‍ എല്ലാം പഴയപടിയായെന്ന് കാണാനാവും. പെട്ടിക്കടകള്‍ ഉള്‍പ്പടെ സിഗരറ്റ് വില്‍ക്കുന്ന എല്ലായിടത്തും കത്തിക്കാന്‍ തീ നല്‍കുന്നു. ബസ്സ്റ്റാന്‍ഡെന്നോ റയില്‍വേ സ്റ്റേഷന്‍ ജങ്ഷനെന്നോ വ്യത്യാസമില്ലാതെ പരസ്യമായി പുകവലിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ക്കൂടിയും സിഗരറ്റ് വലിച്ചുകൊണ്ടുപോകാവുന്ന അവസ്ഥ. ഇടക്കിടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടന്നതൊഴിച്ചാല്‍ പുകവലിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസോ എക്സൈസോ മിനക്കെടുന്നില്ല. ബോധവത്കരണത്തിലൂടെയും കര്‍ശന പരിശോധനയിലൂടെയും നിലച്ച പുകവലി പൂര്‍വാധികം ശക്തമായി വരുന്നതിന്‍െറ ലക്ഷണങ്ങളാണ് മിക്കയിടത്തും. പുകയില ദിനത്തോടനുബന്ധിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയില്ലാതാവുന്നതും തിരിച്ചടിയാണ്. പുകയില നിയന്ത്രണ സ്ക്വാഡിനെ പുനരുജ്ജീവിപ്പിക്കണമെന്നും കാലാനുസൃതമായ തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നും വിവിധ സന്നദ്ധ സംഘടനകളും നേതാക്കളും ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story