Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right22 വര്‍ഷമായിട്ടും...

22 വര്‍ഷമായിട്ടും നിര്‍മാണം പൂര്‍ത്തിയാകാതെ ഇ.എസ്.ഐ ആശുപത്രി

text_fields
bookmark_border
കുന്നിക്കോട്: പത്തനാപുരം താലൂക്കിലെ ഏക ഇ.എസ്.ഐ ആശുപത്രിയുടെ നിര്‍മാണം ആരംഭിച്ചിട്ട് 22 വര്‍ഷം പിന്നിടുന്നു. ഫണ്ടിന്‍െറ അപര്യാപ്തതയും നിര്‍മാണസാമഗ്രികളുടെ അഭാവവും കാരണം തുടര്‍പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീളുകയാണ്. 1993ല്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി ചുറ്റുമതില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും ഫണ്ട് ഇല്ലാതിരുന്നതിനാല്‍ തുടര്‍നിര്‍മാണങ്ങള്‍ക്ക് 20 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 2013 ല്‍ ഇ.എസ്.ഐ കോര്‍പറേഷനില്‍നിന്ന് കെട്ടിടനിര്‍മാണത്തിനായി ഒന്നരക്കോടി രൂപ അനുവദിച്ചു. 2013 ഏപ്രില്‍ 13 നാണ് ശിലാസ്ഥാപനം നടത്തിയത്. പുനലൂര്‍, പത്തനാപുരം മേഖലകളില്‍ കിടത്തിചികിത്സയുള്ള ഏക ഇ.എസ്.ഐ ആശുപത്രിയാണ് കുന്നിക്കോട് നിര്‍മാണത്തിലിരിക്കുന്നത്.രണ്ട് പരിശോധനമുറികള്‍, ഫാര്‍മസി, റിസപ്ഷന്‍, അഡ്മിനിസ്ട്രേറ്റിവ് ബ്ളോക്, ഒബ്സര്‍വേഷന്‍-ഇന്‍ജക്ഷന്‍ മുറികള്‍, റെക്കോര്‍ഡ്സ് സെക്ഷന്‍, ഓഫിസ് മുറി എന്നിവയാണ് നിര്‍മിച്ചിരിക്കുന്നത്. വാഹനപാര്‍ക്കിങ്ങിന് പ്രത്യേകസംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ മാര്‍ബിള്‍ കിട്ടാനില്ല എന്ന കാരണത്താല്‍ നിര്‍മാണം വീണ്ടും ഇഴഞ്ഞു. നിലവില്‍ സമീപത്തെ വാടകകെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ കരാറുകാര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയിരിക്കുകയാണ്. 70 ലക്ഷം രൂപയുടെ ബില്ലുകള്‍ മാറി കിട്ടാത്തതിനാലാണ് നിര്‍മാണം വൈകുന്നത്. വൈദ്യുതീകരണവും മോടിപിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുമാണ് ശേഷിക്കുന്നത്. ഇതിനിടെ നിരവധി തവണ ആശുപത്രിയുടെ നിര്‍മാണം ദ്രുതഗതിയിലാക്കണമെന്നാവശ്യപ്പെട്ട് സമരങ്ങള്‍ നടന്നിരുന്നു. കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ ഇപ്പോള്‍ കൊല്ലത്തെ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. തോട്ടം തൊഴിലാളികളും കശുവണ്ടിത്തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന മലയോരമേഖലയില്‍ ഇ.എസ്.ഐ ആശുപത്രി വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
Show Full Article
TAGS:
Next Story