Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറെയില്‍വേസ്റ്റേഷന്...

റെയില്‍വേസ്റ്റേഷന് രണ്ടാം കവാടം: പ്രാരംഭപ്രവൃത്തി ആരംഭിച്ചു

text_fields
bookmark_border
കൊല്ലം: റെയില്‍വേസ്റ്റേഷന് രണ്ടാം പ്രവേശകവാടം നിര്‍മിക്കുന്നതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കൊല്ലം പ്രസ്ക്ളബ് മുതല്‍ ഉപാസന ആശുപത്രിവരെയുള്ള കാട് വെട്ടിത്തെളിയിക്കുന്ന ജോലികളാണ് ആരംഭിച്ചത്. പത്തുദിവസത്തിനുള്ളില്‍ കാട് വെട്ടിത്തെളിച്ച ശേഷം റെയില്‍വേയുടെ സാധനങ്ങള്‍ മാറ്റും. കോടിക്കണക്കിന് രൂപയുടെ കമ്പികളടക്കമുള്ള വസ്തുക്കളാണ് ഇവിടെ കിടക്കുന്നത്. മിക്കതും കണക്കില്‍പെടാത്തവയാണ്. ഇവ എണ്ണി തിട്ടപ്പെടുത്തി റെയില്‍വേക്ക് കൈമാറും. തുടര്‍ന്ന് ടെര്‍മിനലിനുള്ള സ്ഥലത്ത് പാര്‍ശ്വഭിത്തി കെട്ടും. ഒന്നര വര്‍ഷത്തിനുള്ളില്‍ കവാടത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഗുഡ്ഷെഡിലെ ലോറികള്‍ക്ക് പോകാന്‍ പ്രത്യേക പാത നിര്‍മിക്കുന്നതടക്കമുള്ളവ മാസ്റ്റര്‍പ്ളാനില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പാര്‍ക്കിങ്, ബുക്കിങ് കൗണ്ടര്‍, എ.ടി.എം അടക്കമുള്ള റിഫറന്‍സ് ഓഫിസുകള്‍, വിശ്രമസ്ഥലം എന്നിവക്ക് അനുയോജ്യമായ രീതിയിലാണ് പ്ളാന്‍ തയാറാക്കിയിട്ടുള്ളത്. രണ്ടാം പ്രവേശ കവാട നിര്‍മാണത്തിനായി 10 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. റെയില്‍വേ ബജറ്റില്‍ 5.85 കോടിയും സംസ്ഥാന സര്‍ക്കാര്‍ 1.99 കോടി രൂപയും കോര്‍പറേഷന്‍ രണ്ട് കോടിയുമാണ് പദ്ധതിക്ക് ലഭ്യമാക്കിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
Show Full Article
TAGS:
Next Story