Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമുള്ളുവേലിയില്‍...

മുള്ളുവേലിയില്‍ കുടുങ്ങി മ്ളാവ് ചത്തു

text_fields
bookmark_border
പുനലൂര്‍: വനാതിര്‍ത്തിയിലെ കൃഷിയിടത്തില്‍ സ്ഥാപിച്ചിരുന്ന മുള്ളുവേലിയില്‍ കുടുങ്ങി മ്ളാവ് ചത്തു. ആര്യങ്കാവ് ഇടപ്പാളയം റെയില്‍വേ സ്റ്റേഷന് സമീപത്തെ കൃഷിയിടത്തിലെ മുള്ളുവേലിയില്‍ കുടുങ്ങിയാണ് അഞ്ചുവയസ്സുള്ള പെണ്‍ മ്ളാവ് ചത്തത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. തൊട്ടടുത്ത വനത്തില്‍നിന്ന് തീറ്റതേടിയത്തെിയ മ്ളാവ് കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന മുള്ളുവേലിയില്‍ കുരുങ്ങുകയായിരുന്നു. കരച്ചില്‍ കേട്ട് പരിസരവാസികള്‍ ഫോറസ്റ്റ് അധികൃതരെ അറിയിച്ചു. ഇവരത്തെിയെങ്കിലും രക്ഷിക്കാനായില്ല. കഴുതുരുട്ടി മൃഗഡോക്ടറത്തെി പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ഇടപ്പാളയം ഫോറസ്റ്റ് ക്വോര്‍ട്ടേഴ്സിന് സമീപം കുഴിച്ചുമൂടി.
Show Full Article
TAGS:
Next Story