Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനാല് സ്കൂളുകള്‍ക്ക്...

നാല് സ്കൂളുകള്‍ക്ക് ആരോഗ്യവകുപ്പിന്‍െറ നോട്ടീസ്

text_fields
bookmark_border
അഞ്ചാലുംമൂട്: സുരക്ഷിത കേരളത്തിന്‍െറ ഭാഗമായി നടന്ന പരിശോധനയില്‍ നാല് സ്കൂളുകള്‍ക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത മൂന്ന് സ്വകാര്യ സ്കൂളിനും ഒരു സര്‍ക്കാര്‍ സ്കൂളിനുമാണ് തൃക്കടവൂര്‍ സാമൂഹികാരോഗ്യകേന്ദ്രം ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയത്. കുടിവെള്ളം ഗുണമേന്മ ഉറപ്പുവരുത്താതിരിക്കുക, പാചക-ശുചിമുറികളുടെ ശോച്യാവസ്ഥ തുടങ്ങിയ വിവിധപ്രശ്നങ്ങളും കണ്ടത്തെി. മുമ്പ് നടത്തിയിട്ടുള്ള പരിശോധനയെ തുടര്‍ന്ന് ശുചീകരണത്തില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ മെച്ചപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മതിലില്‍ വൈദ്യശാല ഭാഗത്ത് ലൈസന്‍സില്ലാതെ വീടുകളിലും ലോഡ്ജുകളിലും ഒരു മുറിയില്‍ നാലുമുതല്‍ ആറുവരെ പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നതും കണ്ടത്തെി. വിവിധ കോഴ്സുകള്‍ പഠിക്കാനായി മറ്റു ജില്ലകളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും എത്തിയ പെണ്‍കുട്ടികളാണ് അമിത തുക നല്‍കി ഇടുങ്ങിയ മുറികളില്‍ താമസിക്കുന്നത്. ഇത്തരത്തിലെ മൂന്ന് സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കി. പരിശോധനയില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.പി. മുരളീധരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ആര്‍. ബാലഗോപാല്‍, പി.എച്ച്.എന്‍.പി.ആര്‍. രമാദേവി, ജൂനിയര്‍ എച്ച്.ഐ.മാരായ എ. രാജേഷ്, വിജീഷ്, പ്രതിഭ, അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. സീമ ശിവാനന്ദ് അറിയിച്ചു.
Show Full Article
TAGS:
Next Story