Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightദേശീയപാതയിലെ വന്‍...

ദേശീയപാതയിലെ വന്‍ കുഴികള്‍ അപകടക്കെണിയാകുന്നു

text_fields
bookmark_border
ചവറ: ദേശീയപാതയില്‍ കന്നേറ്റി മുതല്‍ നീണ്ടകര വരെ രൂപപ്പെട്ട വന്‍ കുഴികള്‍ മരണക്കെണിയാകുന്നു. തിരക്കേറിയ പ്രധാന ജങ്ഷനുകളിലടക്കം കൂറ്റന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. മൂന്ന് ആഴ്ചക്കിടെ 12 ഓളം അപകടങ്ങളാണുണ്ടായത്.ഇതില്‍ ഒരു ജീവന്‍ പൊലിഞ്ഞു. കുഴികളറിയാതെ അമിതവേഗത്തില്‍ വരുന്ന ചെറുതും വലുതുമായ വാഹനങ്ങളാണ് അപകടത്തില്‍പെടുന്നതിലേറെയും. വേട്ടുതറ, നീണ്ടകര, ചീലന്തിമുക്ക്, പരിമണം, ഫൗണ്ടേഷന്‍, എ.എം.സി ജങ്ഷന്‍, ചവറ, തട്ടാശ്ശേരി, ശങ്കരമംഗലം, ടൈറ്റാനിയം, കുറ്റിവട്ടം, ഇടപ്പള്ളിക്കോട്ട എന്നിവിടങ്ങളില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അടച്ച കുഴികളാണ് കൂറ്റന്‍കുഴികളായി വീണ്ടും രൂപപ്പെട്ടത്. ആഴ്ചകള്‍ക്കകം തുലാവര്‍ഷം ആരംഭിക്കുന്നതോടെ നിരത്തുകളില്‍ നിലവിലുള്ള കുഴികള്‍ വന്‍ ഗര്‍ത്തങ്ങളായി മാറും. ഇത് അപകടം പെരുകുന്നതിന് കാരണമാകും. നിരത്തിന് ഇരുവശവുമുള്ള കുറ്റിക്കാടുകള്‍ നീക്കം ചെയ്യാത്തതിനാല്‍ ഇവ തെരുവുനായ്ക്കളുടെയും വിഷജന്തുക്കളുടെയും താവളമായി മാറി. നിരത്തിലെ കുഴിക്കൊപ്പം തെരുവുനായ്ക്കളുടെ ഉപദ്രവവും അപകടം വര്‍ധിക്കുന്നതിന് കാരണമാണ്. കഴിഞ്ഞദിവസം തെരുവുനായ പാഞ്ഞടുത്തിനെ തുടര്‍ന്ന് ചവറ പാലത്തിലൂടെ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാര്‍ മറിഞ്ഞുവീണ് പരിക്കേറ്റിരുന്നു. ചിലയിടങ്ങളില്‍ കാമറ വെച്ചിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനോ മാലിന്യനിക്ഷേപം തടയാനോ ഇത് സഹായകരമാകുന്നില്ല.
Show Full Article
TAGS:
Next Story