Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightശാസ്താംകോട്ട...

ശാസ്താംകോട്ട സബ്ട്രഷറി നവീകരണം വീണ്ടും ചുവപ്പുനാടയില്‍

text_fields
bookmark_border
ശാസ്താംകോട്ട: ജീര്‍ണിച്ച് നിലംപൊത്താറായ കെട്ടിടത്തിന് പകരം ശാസ്താംകോട്ട സബ്ട്രഷറിക്ക് പുതിയ മന്ദിരം നിര്‍മിക്കാനുള്ള നടപടികള്‍ ചുവപ്പുനാടയില്‍ കുരുങ്ങി. പുതിയമന്ദിരം പൂര്‍ത്തിയാകുംവരെ സബ്ട്രഷറി താല്‍ക്കാലികമായി മാറ്റിപ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പഞ്ചായത്ത് സാംസ്കാരികനിലയത്തിന്‍െറ വൈദ്യുതീകരണ ജോലികളും പൊതുമരാമത്ത് വകുപ്പിന്‍െറ കെടുകാര്യസ്ഥതയില്‍പെട്ട് വൈകുകയാണ്. കോളജ് റോഡിന്‍െറ വലതുഭാഗത്തായി ശാസ്താംകോട്ട ശുദ്ധജല താടകതീരത്ത് 60 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍ കെട്ടിടത്തിലാണ് നിലവില്‍ ട്രഷറി പ്രവര്‍ത്തിക്കുന്നത്. കുന്നത്തൂര്‍ താലൂക്കിലെ ആയിരക്കണക്കിന് പെന്‍ഷന്‍കാരും മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളും ആശ്രയിക്കുന്നത് ഈ സബ്ട്രഷറിയെയാണ്. ശാസ്താംകോട്ടയിലെ വിവിധ കോടതികളുടെ തൊണ്ടി മുതല്‍ തുടങ്ങി വോട്ടെടുപ്പ് യന്ത്രങ്ങളും എണ്ണിക്കഴിഞ്ഞ ബാലറ്റ് പേപ്പറുകളുമെല്ലാം സൂക്ഷിക്കുന്നത് ഇവിടത്തെ സ്ട്രോങ് റൂമിലാണ്. പത്തിലധികം ജീവനക്കാര്‍ ഞെരുങ്ങിയാണ് സ്ഥലപരിമിതിയുള്ള ഈ ട്രഷറിയില്‍ ജോലി നോക്കുന്നത്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് സബ്ട്രഷറിക്ക് പുതിയ മന്ദിരം നിര്‍മിക്കാന്‍ ധനവകുപ്പ് തീരുമാനിച്ചതും 75 ലക്ഷം രൂപ അനുവദിച്ചതും. നിലവിലെ കെട്ടിടം പൊളിച്ചുമാറ്റിവേണം പുതിയത് നിര്‍മിക്കാന്‍. അഞ്ച് വര്‍ഷം മുമ്പ് ഇതുസംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം വന്നെങ്കിലും നടപ്പാക്കേണ്ട പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) അധികൃതര്‍ വേണ്ടത്ര ശുഷ്കാന്തി കാട്ടാത്തതിനാല്‍ നിര്‍മാണ ജോലികള്‍ തുടങ്ങാനായില്ല. പ്ളാനിലെ ചില സാങ്കേതിക പിഴവുകള്‍ പരിഹരിക്കാന്‍ കഴിയാത്തതാണ് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ശാസ്താംകോട്ട പഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ ട്രഷറി തല്‍ക്കാലത്തേക്ക് മാറ്റിപ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ ധാരണയായത്. ഇതിന്‍െറ വൈദ്യുതീകരണത്തിന് മൂന്നു ലക്ഷം രൂപ ഒരു കൊല്ലം മുമ്പ് അനുവദിച്ചിരുന്നു.
Show Full Article
TAGS:
Next Story