Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവീഴാന്‍ പാകത്തില്‍...

വീഴാന്‍ പാകത്തില്‍ മരങ്ങള്‍; വനാതിര്‍ത്തിയിലെ ജനങ്ങള്‍ക്ക് മഴയും കാറ്റും പേടിസ്വപ്നം

text_fields
bookmark_border
പത്തനാപുരം: മഴയും കാറ്റും ശക്തിപ്രാപിച്ചതോടെ വനാതിര്‍ത്തിയിലെ ജനജീവിതം ഭീഷണിയില്‍. വന്‍മരങ്ങള്‍ കടപുഴകുമ്പോള്‍ ജീവനും സ്വത്തും നഷ്ടപ്പെടുന്ന ഭീതിയിലാണ് ഇവിടങ്ങളിലെ കുടുംബങ്ങള്‍ ദിനങ്ങള്‍ തള്ളിനീക്കുന്നത്. ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അധികൃതര്‍ തയാറാകാത്തത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. മരങ്ങള്‍ കടപുഴകിയുള്ള അപകടങ്ങള്‍ പതിവായിട്ടും അധികൃതര്‍ ഇക്കാര്യം ഗൗരവത്തിലെടുത്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കറവൂര്‍, മൂലമണ്‍ ഭാഗങ്ങളില്‍ രണ്ട് വീട് മരങ്ങള്‍ വീണ് തകര്‍ന്നിരുന്നു. ഇതിനുപുറമെ, മിക്ക റോഡിലെയും ഗതാഗതവും മരങ്ങള്‍ വീണ് തടസ്സപ്പെടുകയാണ്. ഉള്‍പ്രദേശങ്ങളിലേക്കുള്ള വൈദ്യുതിയും ടെലിഫോണ്‍ ബന്ധവും പൂര്‍ണമായും നിലച്ചിരിക്കുകയാണ്. വനാതിര്‍ത്തിയിലെ ബഹുഭൂരിപക്ഷം മരങ്ങളും അപകടഭീഷണിയിലാണ്. നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകാത്തത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമായേക്കും. ജനവാസമേഖലകളില്‍ വീടുകളോട് ചേര്‍ന്ന് ഉണങ്ങിയതും ദ്രവിച്ചതുമായ നിരവധി മരങ്ങളാണുള്ളത്. വനഭൂമിയിലായതിനാല്‍ ഇവ മുറിച്ചുമാറ്റാന്‍ പ്രദേശവാസികള്‍ക്കാകുന്നുമില്ല.
Show Full Article
TAGS:
Next Story