Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightദേശീയപാത...

ദേശീയപാത കൈയേറ്റത്തിനെതിരായ നടപടി ബാധകമല്ളെന്ന് ദേശീയപാത റോഡ് വിഭാഗം

text_fields
bookmark_border
കുണ്ടറ: ദേശീയപാതയിലെ കൈയേറ്റത്തിനെതിരെ കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏതെങ്കിലും നിയമ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിന് ‘ബാധകമല’്ള എന്ന വിചിത്ര മറുപടിയുമായി ദേശീയപാത റോഡ് വിഭാഗം. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ കുണ്ടറ ഭാഗത്തുള്ള അനധികൃത കൈയേറ്റങ്ങള്‍ ഒഴിവാക്കാനും പ്രദേശത്ത് അപകടരഹിതമായ ഗതാഗതം ഉറപ്പുവരുത്തുന്നതിനും വകുപ്പ് കൈകൊണ്ട ശാസ്ത്രീയ നടപടികള്‍ അന്വേഷിച്ച് നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് ഈ മറുപടി. ദേശീയപാതയുടെ സ്ഥലം ആരെങ്കിലും കൈയേറിയിട്ടുണ്ടോ, കൈയേറ്റങ്ങള്‍ നടന്നിട്ട് എത്ര വര്‍ഷമായി, ആരൊക്കെയാണ് സ്ഥലം കൈയേറിയിട്ടുള്ളത് എന്നിവയായിരുന്നു പ്രധാന ചോദ്യങ്ങള്‍. പ്രസ്തുത ഭാഗത്ത് ദേശീയപാതയുടെ സ്ഥലം ആരും തന്നെ സ്ഥിരമായി കൈയേറിയിട്ടില്ളെന്നും താല്‍ക്കാലിക കൈയേറ്റങ്ങളുടെ വിവരം ശേഖരിച്ചിട്ടില്ളെന്നുമാണ് മറുപടികള്‍. ദേശീയപാതയോരത്ത് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബാധകമായ നിബന്ധനകളും പാതയില്‍നിന്നുള്ള അകലവും സംബന്ധിച്ച ചോദ്യമുണ്ട്. ഇതിന് ദേശീയ പാതയുടെ ലഭ്യമായ സ്ഥലത്ത് പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായ വിധത്തിലും റോഡ് ഗതാഗതത്തിന് തടസ്സമുണ്ടാകാത്ത വിധത്തിലും വികസനവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുമാണ് പാതയോരത്തെ നിര്‍മിതികള്‍ക്ക് അനുമതി നല്‍കുന്നതെന്ന് മറുപടി ലഭിച്ചു. മുക്കടയില്‍ പുതിയ വെയ്റ്റിങ് ഷെഡ് നിര്‍മിക്കുമ്പോള്‍ ഏതെങ്കിലും വിധത്തിലുള്ള പഠനം നടത്തിയിട്ടുണ്ടോ, മുക്കടയില്‍ ഇപ്പോള്‍ എത്തുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും സാന്ദ്രത കണക്കാക്കിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പി.ഡബ്ള്യു.ഡി റോഡ്സ് വിഭാഗത്തിന്‍െറ ചുമതലയിലാണ് പ്രസ്തുത വെയ്റ്റിങ് ഷെഡ് നിര്‍മിക്കുന്നതെന്നായിരുന്നു ഉത്തരം. മറുപടിയില്‍ അസി. എക്സി. എന്‍ജിനീയര്‍ എന്നെഴുതി ഒപ്പിട്ടിരിക്കുന്നതല്ലാതെ ഏത് ഓഫിസില്‍നിന്നാണ് മറുപടി അയച്ചെന്നതും മറുപടിയുടെ ആധികാരികത ബോധ്യപ്പെടുത്തുന്ന സീലോ മറ്റ് സൂചനകളോ ഇല്ല. മറുപടി തൃപ്തികരമല്ളെങ്കില്‍ അപ്പലേറ്റ് അതോറിറ്റിയെ സമീപിക്കാനായി അപ്പലേറ്റ് അതോറിറ്റിയുടെ വിലാസം നല്‍കണമെന്ന വിവരാവകാശ നിയമവും പാലിച്ചിട്ടില്ല. ജനകീയ പ്രതിരോധസമിതി സെക്രട്ടറിയാണ് വിവരങ്ങള്‍ ആരാഞ്ഞത്.
Show Full Article
TAGS:
Next Story