Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകിഴക്കന്‍ മേഖലയില്‍ ...

കിഴക്കന്‍ മേഖലയില്‍ തെരുവുനായ ശല്യം വര്‍ധിക്കുന്നു

text_fields
bookmark_border
കുന്നിക്കോട്: കിഴക്കന്‍ മേഖലയില്‍ തെരുവുനായ്ക്കളുടെ ശല്യം വര്‍ധിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനകം നായ്ക്കളുടെ ആക്രമണത്തില്‍ 25ലധികം പേര്‍ക്കാണ് പിരക്കേറ്റത്. ഇതില്‍ പലരുടെയും പരിക്ക് ഗുരുതരമായിരുന്നു. ആവണീശ്വരത്ത് അന്യസംസ്ഥാനക്കാരായ തൊഴിലാളികളെയും അഞ്ചു വയസ്സുകാരനെയും പേപ്പട്ടി ആക്രമിച്ചതാണ് ഒടുവിലെ സംഭവം. പശ്ചിമബംഗാള്‍ സ്വദേശിയും ആവണീശ്വരം ഇഷ്ടിക കമ്പനിയിലെ തൊഴിലാളിയുമായ ഗൗതം (28), അന്യസംസ്ഥാനതൊഴിലാളിയായ അക്ഷയുടെ മകന്‍ കുഷി (അഞ്ച്), വിളക്കുടി സ്വദേശികളായ ശെല്‍വന്‍, കുളപ്പുറത്ത് മൈതീന്‍കുഞ്ഞ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. താമസസ്ഥലത്തുവെച്ചാണ് ഗൗതമിനും കുഷിക്കും പരിക്കേറ്റത്. പാതയോരത്തുവെച്ചാണ് ബാക്കിയുള്ളവര്‍ ആക്രമിക്കപ്പെട്ടത്. ഒരാഴ്ച മുമ്പ് തലവൂര്‍ കുരയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരനും തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ മാസം കുരിയോട്ടുമല ആദിവാസി കോളനിയിലെ 12ലധികം പേരെ പേപ്പട്ടി കടിച്ചിരുന്നു.
Show Full Article
TAGS:
Next Story