Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഓയൂര്‍ ഷോപ്പിങ്...

ഓയൂര്‍ ഷോപ്പിങ് കോംപ്ളക്സ് നിര്‍മാണം ആരംഭിച്ചു

text_fields
bookmark_border
ഓയൂര്‍: ഓയൂര്‍ ഷോപ്പിങ് കോംപ്ളക്സിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എക്സ്കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നിരപ്പാക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഒരാഴ്ചമുമ്പാണ് കോംപ്ളക്സിന്‍െറ ശിലാസ്ഥാപനം വി.എസ്. അച്യുതാനന്ദന്‍ നിര്‍വഹിച്ചത്. നിര്‍ദിഷ്ടകെട്ടിടത്തിന് രണ്ടുകോടി മുപ്പത്തിയെട്ട് ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തുക. രണ്ടുനില കെട്ടിടത്തില്‍ 28 മുറികളാണുണ്ടാവുക. 16 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. നൗഷാദ് പറഞ്ഞു. ഷോപ്പിങ് കോംപ്ളക്സിന്‍െറ നിര്‍മാണവുമായി ബന്ധപ്പെട്ട് ചന്തയും അതിനോട് ചേര്‍ന്ന ഏഴുകടകളും പൊതുമരാമത്ത് വകുപ്പ് പൊളിച്ചുനീക്കിയിരുന്നു. പുതിയ ചന്ത ജങ്ഷനില്‍ നിന്ന് നൂറുമീറ്റര്‍ അകലെ ഒരുവര്‍ഷംമുമ്പ് പണിതു. 44വര്‍ഷം പഴക്കമുള്ള ജങ്ഷനിലെ ചില കടകള്‍ പൊളിച്ചുമാറ്റുന്നതിനെതിരെ കടക്കാര്‍ ഹൈകോടതിയെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല. ഓയൂരിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായുള്ള കടകള്‍ പൊളിച്ചുമാറ്റാന്‍ ഹൈകോടതി ഉത്തരവ് നല്‍കുകയായിരുന്നു. ഷോപ്പിങ് കോംപ്ളക്സിന്‍െറ നിര്‍മാണം കഴിഞ്ഞാല്‍ പോസ്റ്റ് ഓഫിസ്, പൊലീസ് ഹെഡ്പോസ്റ്റ്, ഹോര്‍ട്ടികോര്‍പ് തുടങ്ങിയ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് പഞ്ചായത്ത് ശ്രമിക്കുന്നത്. സര്‍ക്കാര്‍-സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും. ഷോപ്പിങ് കോംപ്ളക്സ് പൂര്‍ത്തിയായാല്‍ ഓയൂരില്‍ സ്വകാര്യ ബസ്സ്റ്റാന്‍ഡ് നിര്‍മാണവും ആരംഭിക്കും.
Show Full Article
TAGS:
Next Story