Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightരോഗഭീതി പരത്തി...

രോഗഭീതി പരത്തി കരുനാഗപ്പള്ളി ഖരമാലിന്യ സംസ്കരണ പ്ളാന്‍റ്

text_fields
bookmark_border
കരുനാഗപ്പള്ളി: മൂന്നുമാസത്തിനകം നിര്‍മാണം ആരംഭിക്കുമെന്ന പ്രഖ്യാപനത്തില്‍ ശിലയിട്ട മാലിന്യ സംസ്കരണ പ്ളാന്‍റ് പ്രദേശവാസികള്‍ക്ക് രോഗഭീതി പരത്തിയിട്ടും അധികൃതര്‍ക്ക് നിസ്സംഗത. രണ്ടേക്കര്‍ വരുന്ന സ്ഥലം മാലിന്യങ്ങള്‍ കുന്നുകൂടി തെരുവുനായ്ക്കളുടെയും പക്ഷികളുടെയും വിഹാരകേന്ദ്രമായതോടെ ദുര്‍ഗന്ധവും പകര്‍ച്ചവ്യാധി ഭീഷണിയുമാണ് പ്രദേശവാസികള്‍ അനുഭവിക്കുന്നത്. ക്ളീന്‍ കേരള പദ്ധതിപ്രകാരം പുതിയ ഖരമാലിന്യ സംസ്കരണ പ്ളാന്‍റ് സ്ഥാപിക്കാനായാണ് നഗരസഭയിലെ 19ാം ഡിവിഷനായ കേശവപുരത്ത് സംസ്കരണ കേന്ദ്രത്തിന് 1.8 ഏക്കര്‍ സ്ഥലം വാങ്ങിയത്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സി. ദിവാകരന്‍ മന്ത്രിയായിരിക്കെ പ്ളാന്‍റ് ഉദ്ഘാടനം നടത്തിയെങ്കിലും പ്രവര്‍ത്തനം ദിവസങ്ങള്‍ക്കകം നിലച്ചിരുന്നു. പിന്നീട് മാസങ്ങള്‍ക്കുമുമ്പാണ് മന്ത്രി മഞ്ഞളാംകുഴി അലി ഒരു കോടി 96 ലക്ഷം രൂപയുടെ പ്ളാന്‍റ് സ്ഥാപിക്കാന്‍ ശിലാസ്ഥാപനം നടത്തിയത്. ഉദ്ഘാടനശേഷം ആരും തിരിഞ്ഞുനോക്കാതായതോടെ മാലിന്യങ്ങള്‍ കുന്നുകൂടി പ്രദേശമാകെ ദുര്‍ഗന്ധപൂരിതമാണ്. സംസ്കരണ കേന്ദ്രത്തിന്‍െറ വശങ്ങള്‍ കെട്ടി സംരക്ഷിക്കാത്തത് കാരണം മലിനജലം സമീപത്തെ കിണറുകളിലും മറ്റ് ജലസ്രോതസ്സുകളിലും എത്തുകയാണ്. കെട്ടിക്കിടക്കുന്ന ജൈവ - പ്ളാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിക്കാന്‍പോലും തൊഴിലാളികളെ നിയമിച്ചിട്ടില്ല. നഗരത്തിലെ വാണിജ്യ-വ്യാപാര കേന്ദ്രങ്ങളിലെ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ ടണ്‍ കണക്കിനാണ് ദിവസേന ഇവിടെ തള്ളുന്നത്. മാളുകളിലെയും ഷോപ്പിങ് കോംപ്ളക്സുകളിലെയും മാലിന്യങ്ങള്‍ അവിടത്തെന്നെ സംസ്കരിക്കുന്നതിനാകട്ടെ നഗരസഭ ഒരു നടപടിയും സ്വീകരിക്കുന്നതുമില്ല. നഗരസഭയിലെ 35 ഡിവിഷനുകളിലെ മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രം ഇഴജന്തുക്കളുടെയും കേന്ദ്രമാണ്. മാംസാവശിഷ്ടങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചെടുത്ത് ജനവാസ മേഖലകളില്‍ തള്ളുന്നുണ്ട്. പ്ളാന്‍റിലേക്ക് ആവശ്യമായ വിദഗ്ധ തൊഴിലാളികളെ നിയമിച്ച് മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്കരിക്കാനുള്ള ശ്രമങ്ങളെങ്കിലും ആരംഭിക്കണമെന്ന ആവശ്യമാണ് പ്രദേശവാസികള്‍ ഉയര്‍ത്തുന്നത്.
Show Full Article
TAGS:
Next Story