Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപരവൂര്‍ റെയില്‍വേ...

പരവൂര്‍ റെയില്‍വേ പ്ളാറ്റ്ഫോം യാത്രക്കാര്‍ക്ക് പേടിസ്വപ്നം

text_fields
bookmark_border
പരവൂര്‍: കാടും പടര്‍പ്പും നിറഞ്ഞ പരവൂര്‍ റെയില്‍വേ പ്ളാറ്റ്ഫോം യാത്രക്കാര്‍ക്ക് പേടിസ്വപ്നമാകുന്നു. ഇവിടെ സ്റ്റോപ്പുള്ള എല്ലാ ട്രെയിനുകളും നിര്‍ത്തുന്ന രണ്ടാം നമ്പര്‍ പ്ളാറ്റ്ഫോമിലാണ് ഒരുഭാഗം പൂര്‍ണമായും കാടുമൂടിയിരിക്കുന്നത്. ഈ ഭാഗത്ത് അടക്കം പ്ളാറ്റ്ഫോമില്‍ വേണ്ടത്ര പ്രകാശമില്ലാത്തത് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഏറെ വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന ഒന്നാം നമ്പര്‍ പ്ളാറ്റ്ഫോം ഈയിടെ നവീകരിച്ച് ടൈല്‍സ് പാകിയെങ്കിലും ശേഷിക്കുന്ന ഭാഗങ്ങള്‍ തകര്‍ന്നുതന്നെ കിടപ്പാണ്. ഒന്നാം നമ്പര്‍ പ്ളാറ്റ്ഫോമില്‍ വണ്ടികളൊന്നും നിര്‍ത്താറില്ല. രണ്ടാം നമ്പര്‍ പ്ളാറ്റ്ഫോമിന്‍െറ രണ്ടറ്റത്തും നീളം വര്‍ധിപ്പിച്ച ഭാഗത്ത് ഉയരം കൂട്ടിയാണ് നിര്‍മിച്ചിട്ടുള്ളത്. ഇതിന്‍െറ പണി പൂര്‍ത്തീകരിക്കാത്തതിനാല്‍ യാത്രക്കാര്‍ തട്ടിവീഴുന്നത് പതിവാണ്. നിര്‍മാണത്തിന്‍െറ ഭാഗമായി കൊണ്ടിട്ട കല്ലും കട്ടകളും ഇപ്പോഴും അതേപടി കിടക്കുന്നു. നവീകരിച്ച ഒന്നാം നമ്പര്‍ പ്ളാറ്റ്ഫോമിലെ കുടിവെള്ള വിതരണ സംവിധാനങ്ങളുടെയും ബെഞ്ചുകളുടെയും പണി മാസങ്ങളായി പാതിവഴിയില്‍ കിടക്കുന്നു. സ്റ്റേഷനിലേക്കുള്ള പാതയുടെ ഇരുവശവും കാടുകയറിക്കഴിഞ്ഞു. പ്രകാശം കുറവായതിനാലും പൊലീസിന്‍െറ ശ്രദ്ധയില്ലാത്തതിനാലും പ്ളാറ്റ്ഫോമുകളില്‍ രാത്രികാലത്ത് പരസ്യമായി മദ്യപിക്കുന്ന നിരവധി സംഘങ്ങളുണ്ട്. ഇത്തരം സംഘങ്ങള്‍ രാത്രി വണ്ടി കാത്തുനില്‍ക്കുന്നവരെയും എത്തിച്ചേരുന്നവരെയും അസഭ്യം പറയുകയും കൈയേറ്റം ചെയ്യുന്നതും പതിവാണ്. ഇത്തരം സംഭവങ്ങളില്‍ വിവരമറിയിച്ചാലും പൊലീസ് എത്താറില്ല. പൊലീസ് സ്റ്റേഷനില്‍നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയാണ് റെയില്‍വേ സ്റ്റേഷന്‍.
Show Full Article
TAGS:
Next Story